കടിയങ്ങാട് : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ 2 ാം ചരമ വാര്‍ഷികം ഉമ്മന്‍ ചാണ്ടി റിലീഫ് ആന്റ് മെമ്മോറിയല്‍ ആക്ടിവിറ്റീസ് (ഓര്‍മ) പാലിയേറ്റീവ് കെയര്‍ ചങ്ങരോത്തിന്റെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു.
ഓര്‍മ്മയില്‍ ഉമ്മന്‍ചാണ്ടി എന്ന പേരില്‍ കടിയങ്ങാട് ഓര്‍മ ഭവനില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. അനുസ്മരണ യോഗത്തില്‍ ഓര്‍മ ചെയര്‍മാന്‍ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു.

മുന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.വി. ശങ്കരന്‍, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രകാശന്‍ കന്നാട്ടി, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയന്‍ ചാത്തോത്ത്, യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, ഗ്രാമപഞ്ചായത്ത് അംഗം വി.കെ. ഗീത, സത്യന്‍ കല്ലൂര്‍, സന്തോഷ് കോശി, എന്‍. ചന്ദ്രന്‍, കെ.എം. ശങ്കരന്‍, കെ.ടി. രവീന്ദ്രന്‍, ശ്രീനിവാസന്‍ കരുവാങ്കണ്ടി, സി. അജിത്ത്, കൊല്ലിയില്‍ ലീല തുടങ്ങിയവര്‍ സംബന്ധിച്ചു.
Orma Palliative Care changaroth commemorates Oommen Chandy