കോഴിക്കോട് : മലബാര്‍ ഉള്‍പ്പെടെയുള്ള മദിരാശി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും അവിഭക്ത ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റും ആയിരുന്ന കെ. കാമരാജിന്റെ 123-ാമത് ജയന്തി ആഘോഷം നടന്നു. ലോക കേരള സഭാംഗവും കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്നു പി.കെ. കബീര്‍ സലാല പരിപാടി ഉദ്ഘാടനം ചെയ്തു.
കാമരാജിന്റെ ഭരണപരിഷ്‌കാരങ്ങള്‍ സാധാരണ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന വിധത്തിലുള്ളതും ഇതര ഗവണ്‍മെന്റുകള്‍ക്ക് മാതൃകയാക്കുന്ന വിധത്തിലും ഉള്ളതായിരുന്നുവെന്നും ഇന്നു രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ക്ക് അദ്ദേഹത്തിന്റെ ഭരണപരിഷ്‌കാരങ്ങള്‍ മാതൃകാപരവും അതേ സമയം ചരിത്ര താളുകളില്‍ മായാതെ നില്ക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

സ്‌ക്കുളുകളില്‍ ആദ്യമായി ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തിയത്, എല്ലാവര്‍ക്കും കുടിവെള്ളം ലഭിക്കുന്നതിന് പൊതു ടാപ്പുകള്‍ ഏര്‍പ്പെടുത്തിയത്, റോഡുകളുടെയും പാലങ്ങളുടേയും നിര്‍മ്മാണം , സ്ത്രീ തൊഴിലാളികള്‍ക്ക് തൊഴിലും ന്യായമായ കൂലിയും എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഭരണ നൈപുണ്യത്തിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.എം. മുസമ്മില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎഫ്‌ഐ അഖിലേന്ത്യാ വൈസ് ചെയര്‍മാന്‍ കെ.എം. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി അംഗം മൊയ്തീന്‍ പൂന്താനം, അഡ്വ. കെ. നസീമ, സുമ പള്ളിപ്രം, ഗീത പെരുമണ്ണ, ഐബി പ്രാന്‍സീസ്, സൗദ രാമ നാട്ടുകര, പി.എം. നിഹാദ്, യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Kamaraj Jayanti celebrations organized