പേരാമ്പ്ര: വടകര എം.പി ഷാഫി പറമ്പിലിന്റെ ആസ്ഥിവികസന ഫണ്ടില്‍ നിന്നും പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ആംബുലന്‍സ് സ്വീകരിക്കാതെ വികസന പ്രവര്‍ത്തനത്തില്‍ തരംതാണ രാഷ്ട്രീയം കളിക്കുന്ന ബ്ലോക്കു പഞ്ചായത്ത് ഭരണ സമിതിയുടെ നടപടിയില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി ശക്തിയായി പ്രതിഷേധിച്ചു.
നേരത്തെ ആശുപത്രിവികസന സമിതിയും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും ഈ കാര്യം അംഗീകരിച്ചതാണ്. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുവാന്‍ യോഗം തീരുമാനിച്ചു.

നടപടിയില്‍ പ്രതിഷേധിച്ച് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 21 ന് തിങ്കളാഴ്ച പേരാമ്പ്രയില്‍ പ്രതിഷേധപ്രകടനവും ബസ്സ് സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ. മധുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സത്യന്‍ കടിയങ്ങാട്, ഇ.വി രാമചന്ദ്രന്‍, രാജന്‍ മരുതേരി, പി.കെ. രാഗേഷ്, മുനീര്‍ എരവത്ത്, കെ.കെ. വിനോദന്‍, കെ.എ. ജോസ് കുട്ടി, പി.എം പ്രകാശന്‍, ഒ.എം രാജന്‍, മിനി വട്ടക്കണ്ടി, ഉമ്മര്‍ തണ്ടോറ, ഷാജു പൊന്‍പറ, ഇ. പി. മുഹമ്മദ്, വി.പി സുരേഷ്, ഷിജു. കെ. ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Protest against the block panchayat's decision to lapse the fund without accepting the ambulance received from the MP fund