പേരാമ്പ്ര: പേരാമ്പ്രയില്‍ ബൈക്ക് ബസ്സില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് പരിക്ക്. പേരാമ്പ്ര ചിലമ്പ വളവിന് സമീപം കാരയില്‍ വളവില്‍ ഇന്ന് വൈകുന്നേരം 5:45 ഓടുകൂടി അപകടം ഉണ്ടായത്. പരിക്കേറ്റ യുവാവിനെ ഉടന്‍ ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചു.
പേരാമ്പ്രയില്‍ നിന്ന് മേപ്പയൂരിലേക്കുള്ള സ്വകാര്യ ബസിലാണ് ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി.
A youth was injured in a collision between a bike and a bus in Perambra