പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റും, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഷിക ആഘോഷവും നടന്നു.

നാലാം ദിവസം നടന്ന സാംസ്‌കാരിക സമ്മേളനം പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു.
ഇ.എം ശ്രീജിത്ത്, പി.സി സുരാജന്‍, ജിതേഷ് മുതുകാട്, എം.എം പ്രദീപന്‍, രാജേഷ് തറവട്ടത്ത്, വി.എം കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് തിരുവനന്തപുരം വുമണ്‍സ് ബാന്‍ഡ് മ്യൂസിക് ഡ്രോപ്പ് പരിപാടിയും അരങ്ങേറി.
Peruvannamoozhi Tourism Fest and Chakkittapara Grama Panchayat's fourth anniversary celebration