മൂടാടി: മൂടാടി ഹില്‍ ബസാറില്‍ മൊയിലാട്ട് ദാമോദരന്‍ സോഷ്യല്‍ വെല്‍ഫെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പുതുതായി നിര്‍മ്മിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു.

വടകര എംപി ഷാഫി പറമ്പില്‍ കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനം കരുത്തുറ്റതാവേണ്ടത് നാടിന്റെ ഏറ്റവും വലിയ അനിവാര്യതയാണെന്ന് സമീപകാല ചരിത്രങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ ചേനോത്ത് അധ്യക്ഷത വഹിച്ചു. മൊയിലാട്ട് ദാമോദരന്‍ നായരുടെ ഫോട്ടോ അനാച്ഛാദനം കര്‍മ്മം ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ നിര്‍വ്വഹിച്ചു. എടക്കുടി കല്യാണിയമ്മയുടെ സ്മരണാര്‍ത്ഥം കുടുംബം സമര്‍പ്പിച്ച വീല്‍ ചെയര്‍ എടക്കുടി സുരേഷ് ബാബുവില്‍ നിന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യന്‍ ഏറ്റുവാങ്ങി.
ചികിത്സാ സഹായ വിതരണം വൈദ്യമഠം കൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്നും ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി മുകുന്ദന്‍ ചന്ദ്രകാന്തം ഏറ്റുവാങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനയില്‍ നാരായണനെയും ഭാരത് യാത്രി പി.വി വേണുഗോപാലിനെയും ചടങ്ങില്‍ ആദരിച്ചു.
കെപിസിസി അംഗം കെ. രാമചന്ദ്രന്‍, മഠത്തില്‍ നാണു, ഡിസിസി സെക്രട്ടറിമാരായ വി.പി ഭാസ്‌കരന്‍, രാജേഷ് കീഴരിയൂര്‍, സന്തോഷ് തിക്കോടി, ജില്ലാ പഞ്ചായത്ത് അംഗം ദുല്‍ഖിഫില്‍, ബ്ലോക്ക് പ്രസിഡണ്ട് കെ.ടി. വിനോദന്‍, മുന്‍ ബ്ലോക്ക് പ്രസിഡണ്ട് ഇ.ടി. പത്മനാഭന്‍, മണ്ഡലം പ്രസിഡണ്ട് രാമകൃഷ്ണന്‍ കിഴക്കയില്‍, വാര്‍ഡ് മെമ്പര്‍മാരായ പപ്പന്‍ മൂടാടി അഡ്വ. ഷഹീര്‍ എന്നിവര്‍ സംസാരിച്ചു.
ട്രസ്റ്റ് സെക്രട്ടറി കെ.ടി. മോഹന്‍ദാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഖജാന്‍ജി എടക്കുടി സുരേഷ് ബാബു നന്ദിയും രേഖപ്പെടുത്തി.
Moilat Damodaran Nair Social Welfare Charitable Trust office inaugurated at moodadi