താമരശ്ശേരി: ലഹരി വില്‍പ്പന നടത്തുന്നത് ചോദ്യം ചെയ്ത മധ്യവയസ്‌ക്കനെ അക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുള്‍ക്കുന്ന് പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ കട്ടിപ്പാറ ഇരുള്‍ കുന്നില്‍ ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകനായ വേണാടി മുഹമ്മത് (51) നെയാണ് യുവാവ് കുത്തി പരിക്കേല്‍പ്പിച്ചത്.

കഴിഞ്ഞ പതിനാറാം തീയതി രാത്രി 8:30 മണിയോടെയാണ് സംഭവം. കേസില്‍ ഇരുള്‍ കുന്നുമ്മല്‍ ഗോപാലന്റെ മകന്‍ ലിജിന്‍ (34) നെ താമരശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ സജി അഗസ്റ്റിന്‍ അറസ്റ്റ് ചെയ്തു. പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ മുഹമ്മദിനെ ലഹരി മാഫിയയില്‍ പെട്ട ലിജിനും മറ്റുചിലരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
കത്രിക ഉപയോഗിച്ച് കഴുത്തിന് കുത്താന്‍ പ്രതികള്‍ ശ്രമിച്ചപ്പോള്‍ മുഹമ്മദ് കൈകൊണ്ട് തടഞ്ഞ് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. മുറിവേറ്റ മുഹമ്മദിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തുകയായിരുന്നു. രാസ ലഹരി വില്‍പ്പന നടത്തുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു, കൂട്ടുപ്രതികള്‍ക്കായി ശക്തമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Suspect arrested in drug trafficking case that attacked middle-aged man