പേരാമ്പ്ര : പേരാമ്പ്രയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്ക്.

കുറ്റ്യാടി കോഴിക്കോട് സംസ്ഥാന പാതയില്‍ പേരാമ്പ്ര കൈതക്കലില്‍ ഭീമ ഫര്‍ണിച്ചറിന് സമീപം ഇന്നലെ രാത്രി 12 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. എതിരെ വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
കെഎല്‍ 56 ആര്‍ 7507 നമ്പര്‍ ബുള്ളറ്റും കെഎല്‍ 56 ജി 8867 ഹീറോ പാഷന്‍ പ്രോ ബൈക്കും ആണ് കൂട്ടിയിടിച്ചത്. വാളൂര്‍ സ്വദേശികളായ അഭയ്, മജീന്‍, കരുവണ്ണൂര്‍ സ്വദേശി ശരണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ മൂന്നു പേരെയും പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
Three injured in motorcycle collision in state highway kaithakkal Perambra