പേരാമ്പ്ര : ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ല സെക്രട്ടറിയായി പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി കെ.കെ രജീഷിനെ തിരഞ്ഞെടുത്തു.

എബിവിപി യുണിറ്റ് പ്രസിഡണ്ട്, ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷക്, യുവമോര്‍ച്ച വിദ്യാര്‍ത്ഥി സെല്‍ മേപ്പയൂര്‍ മണ്ഡലം കണ്‍വിനര്‍, യുവമോര്‍ച്ച മേപ്പയൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, യുവമോര്‍ച്ച പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്, ബിജെ പി പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, കര്‍ഷക മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്, കുറ്റ്യാടി മണ്ഡലം പ്രഭാരി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.
രണ്ട് തവണ ബി ജെ പി യെ പ്രതിനിധീകരിച്ച് പേരാമ്പ്ര പയ്യോളി അങ്ങാടി ഡിവിഷനുകളില്‍ നിന്ന് ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു.
നിലവിലില്‍ മുയിപ്പോത്ത് കാമ്പ്രത്ത് കളരി ഭഗവതി ക്ഷേത്രം സെക്രട്ടറി, എ.കെ നാരായണന്‍ നായര്‍ സേവ ട്രസ്റ്റ് സെക്രട്ടറി, പേരാമ്പ്ര താലൂക്ക് ആശുപത്രി, ആവള ഗവ. ആശുപത്രി എന്നിവിടങ്ങളിലെ ആശുപത്രി വികസന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പേരാമ്പ്ര ചെറുവണ്ണൂര്‍ കക്കറ മുക്ക് സ്വദേശിയായ രജീഷ് ഇന്‍ഷൂറന്‍സ് അഡൈ്വസറും മികച്ച കര്‍ഷകനും കൂടിയാണ്. അധ്യാപികയായ സിന്ധു ഭാര്യയും വിദ്യാര്‍ത്ഥികളായ നവീന്‍ കൃഷ്ണ, ഗൗതം കൃഷ്ണ എന്നിവര്‍ മക്കളും അടങ്ങുന്നതാണ് കുടുംബം.
K.K. Rajish selected BJP Kozhikode North District Secretary