പേരാമ്പ്ര : കക്കയം ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റിലെ ജീവനക്കാർക്ക് വേണ്ടി തൊഴിലിടസുരക്ഷയെകുറിച്ച് ബോധവൽക്കരണ ക്ലാസും ഫയർ എക്സ്റ്റിംഗ്യൂഷർ പ്രവർത്തിപ്പിക്കുന്നതിലും ബ്രീത്തിങ് അപ്പാരറ്റസ് ഉപയോഗിക്കുന്നതിലും പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു.

Asst. Executive Engineer രഞ്ജിത്ത് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പവർ ഹൗസ് എക്സിക്യൂട്ടീവ് എൻജിനീയർ N. E. സലീം പരിപാടി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു.
റസ്ക്യൂ റോപ്പ് ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനങ്ങൾ, ഫയർ എക്സ്റ്റിംഗ്യൂഷറുകളുടെ ഉപയോഗം എന്നിവയിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ പി. ആർ സോജു പ്രായോഗികപരിശീലനം നൽകി. പരിശീലനത്തിന് ശേഷം അംഗങ്ങളുടെ സംശയങ്ങൾക്ക് ഫയർ ഓഫീസർമാർ മറുപടി നൽകി. എ എക്സ് ഇ അജീഷ് നന്ദി പ്രകാശിപ്പിച്ചു.
Fire Prevention Training