പേരാമ്പ്ര : കമേഴ്‌സ്യല്‍ എപ്ലോയീസ് യൂണിയന്‍ സിഐടിയു പേരാമ്പ്ര ഏരിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ക്യാമ്പയിനിന്റെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷണന്‍ നിര്‍വ്വഹിച്ചു.
കച്ചവട വ്യാപാര മേഖലയിലെ മുഴുവന്‍ തൊഴിലാളികളും സിഐടിയുവില്‍ അംഗത്വമെടുക്കണമെന്നും എല്ലാവര്‍ക്കും ക്ഷേമനിധി നല്‍കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തമെന്നും എംഎല്‍എ പറഞ്ഞു. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

യൂണിയന്‍ ഏരിയ സിക്രട്ടറി കെ.പി സജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ യൂണിയന്‍ സംസ്ഥാന ജോയിന്റ് സിക്രട്ടറി ടി.കെ ലോഹിദാക്ഷന്‍, ജില്ലാ സിക്രട്ടറി കെ.വി പ്രമോദ് എന്നിവര്‍ സംസാരിച്ചു.
Organized the Commercial Employees Union Membership Campaign