---
title: "വി.കെ കുഞ്ഞാലികുട്ടിക്ക് ആദരവുമായി ഇന്ത്യന്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി "
english_title: "Communist Party of India pays tribute to VK Kunhalikutty"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215069/communist-party-of-india-pays-tribute-to-vk-kunhalikutty"
published_at: "2024-06-26T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bc1841019d_aw.jpg"
keywords: []
---

# വി.കെ കുഞ്ഞാലികുട്ടിക്ക് ആദരവുമായി ഇന്ത്യന്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി 

> **Lead Summary:** **ആവള: **വി.കെ കുഞ്ഞാലികുട്ടിക്ക് ആദരവുമായി ഇന്ത്യന്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി. ആവളയിലെയും പരിസരപ്രദേശങ്ങളിലെയും സാമൂഹിക രാഷ്ട്രീയരംഗത്ത് കഴിഞ്ഞ ആറരപതിറ്റാണ്ടുകാലം സജീവസാന്നിദ്ധ്യമായ വി.കെ കുഞ്ഞാലി കുട്ടിയെ ഇന്ത്യന്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി ആദരിച്ചു.

## Article Content

**ആവള: **വി.കെ കുഞ്ഞാലികുട്ടിക്ക് ആദരവുമായി ഇന്ത്യന്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി. ആവളയിലെയും പരിസരപ്രദേശങ്ങളിലെയും സാമൂഹിക രാഷ്ട്രീയരംഗത്ത് കഴിഞ്ഞ ആറരപതിറ്റാണ്ടുകാലം സജീവസാന്നിദ്ധ്യമായ വി.കെ കുഞ്ഞാലി കുട്ടിയെ ഇന്ത്യന്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി ആദരിച്ചു.

ചടങ്ങില്‍ വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു. സിപിഐ നേതാവും, എംഎല്‍എയുമായ ഇ.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.

പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി കൊയിലോത്ത് ഗംഗാധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ എക്‌സി. അംഗം അജയ് ആവള അധ്യക്ഷത വഹിച്ചു.

ഉന്നത വിജയികളെ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: പി. ഗവാസ് അനുമോദിച്ചു.

എം. കുഞ്ഞമ്മദ്, ആര്‍. ശശി, സി. ബിജു, കെ.എം. ബിജിഷ, വി.കെ. വിനോദ്, കെ. അപ്പുക്കുട്ടി, ബി.എം മൂസ, വി.സി. ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215069/communist-party-of-india-pays-tribute-to-vk-kunhalikutty)