---
title: "ലോക ലഹരി വിരുദ്ധ ദിനാചരിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രി"
english_title: "Perambra Taluk Hospital on the occasion of World Anti-Drug Day celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215412/perambra-taluk-hospital-on-the-occasion-of-world-anti-drug-day-celebration"
published_at: "2024-06-27T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d337c77078_270624_1.jpg"
keywords: []
---

# ലോക ലഹരി വിരുദ്ധ ദിനാചരിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രി

> **Lead Summary:**  **പേരാമ്പ്ര:** ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഡോ. വര്‍ഷ സോമസുന്ദരന്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രസക്തിയെ പറ്റി ക്ലാസെടുക്കുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

## Article Content

 **പേരാമ്പ്ര:** ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഡോ. വര്‍ഷ സോമസുന്ദരന്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രസക്തിയെ പറ്റി ക്ലാസെടുക്കുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ. ശരത് കുമാര്‍ സ്വാഗതം പറഞ്ഞു. പേരാമ്പ്ര പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215412/perambra-taluk-hospital-on-the-occasion-of-world-anti-drug-day-celebration)