---
title: "പാലേരി എംഎല്‍പി സ്‌കൂലില്‍  ലഹരിവിരുദ്ധ ദിനം ആചരിച്ചു "
english_title: "Anti-Drug Day Observed At Paleri MLP School "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215501/anti-drug-day-observed-at-paleri-mlp-school"
published_at: "2024-06-27T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d7729d6efc_police.png"
keywords: []
---

# പാലേരി എംഎല്‍പി സ്‌കൂലില്‍  ലഹരിവിരുദ്ധ ദിനം ആചരിച്ചു 

> **Lead Summary:** പാലേരി ടൗണ്‍: ജൂണ്‍ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാലേരി എംഎല്‍പി സ്‌ക്കുള്ളില്‍ വിവിധ പരിപാടികള്‍ നടന്നു.

## Article Content

പാലേരി ടൗണ്‍: ജൂണ്‍ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാലേരി എംഎല്‍പി സ്‌ക്കുള്ളില്‍ വിവിധ പരിപാടികള്‍ നടന്നു.

സ്‌കൂള്‍ ഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ലഹരിക്കെതിരെ സംരക്ഷണവലയം തീര്‍ത്തു പ്രതിജ്ഞ എടുത്തു.

രക്ഷിതാക്കള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി. പേരാമ്പ്ര സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ ക്ലാസെടുത്തു . വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചന, ചിത്രരചന മത്സരങ്ങള്‍ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215501/anti-drug-day-observed-at-paleri-mlp-school)