---
title: "അനുശ്രീ ചികില്‍സാ സഹായ കമ്മറ്റി രൂപീകരിച്ചു "
english_title: "Anushree Chikilsa Saha Committee was formed at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216314/anushree-chikilsa-saha-committee-was-formed-at-koothali"
published_at: "2024-06-30T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66817a403634d_sahayam.JPG"
keywords: []
---

# അനുശ്രീ ചികില്‍സാ സഹായ കമ്മറ്റി രൂപീകരിച്ചു 

> **Lead Summary:** **കൂത്താളി: **കൂത്താളി ഗ്രാമപഞ്ചായത്തിലെ ഒല്‍പതാം വാര്‍ഡില്‍ പനക്കാട് ഓരാംപോക്കില്‍ താമസിക്കുന്ന അനുശ്രീ ഹൃദയവാല്‍വ് തകരാറിലായി ചികില്‍സയിലാണ്. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ രോഗം ഭേദമാക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനായി അഞ്ച് ലക്ഷം രൂപ ആവശ്യമായി വന്നിരിക്കുകയാണ്.

## Article Content

**കൂത്താളി: **കൂത്താളി ഗ്രാമപഞ്ചായത്തിലെ ഒല്‍പതാം വാര്‍ഡില്‍ പനക്കാട് ഓരാംപോക്കില്‍ താമസിക്കുന്ന അനുശ്രീ ഹൃദയവാല്‍വ് തകരാറിലായി ചികില്‍സയിലാണ്. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ രോഗം ഭേദമാക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനായി അഞ്ച് ലക്ഷം രൂപ ആവശ്യമായി വന്നിരിക്കുകയാണ്.

ഓരാംപോക്കില്‍ വല്‍സന്റെയും അജിതയുടെയും മകളാണ് അനുശ്രീ. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വല്‍സനും കുടുംബത്തിനും ഈ ബാധ്യത താങ്ങാന്‍ കഴിയില്ല.

അനുശ്രീയുടെ രോഗം ഭേദമാക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമായതിനാല്‍ ഈ സാമൂഹ്യ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം പനക്കാട് സാന്ദ്രിമ വായനശാലയില്‍ വെച്ച് ചികില്‍സാ സഹായക്കമ്മറ്റി രൂപീകരണ യോഗം സംഘടിപ്പിച്ചു.

ചികില്‍സാ സഹായ ഫണ്ടിലേക്ക് സഹായം നല്‍കി ഇവര്‍ക്ക് താങ്ങാകണമെന്ന് കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.കെ. ബിന്ദു, , കൂത്താളി ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ് അംഗം സി.കെ. ബിന്ദു എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216314/anushree-chikilsa-saha-committee-was-formed-at-koothali)