---
title: "ആര്‍.പി രവീന്ദ്രനെ അനുസ്മരിച്ച് സംസ്‌കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റി "
english_title: "Sanskara Sahitya Constituency Committee in memory of RP Ravindran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/235306/sanskara-sahitya-constituency-committee-in-memory-of-rp-ravindran"
published_at: "2024-09-13T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3f57079aef_anusd.JPG"
keywords: []
---

# ആര്‍.പി രവീന്ദ്രനെ അനുസ്മരിച്ച് സംസ്‌കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര: **സംസ്‌കാര സാഹിതി പേരാമ്പ്ര നിയോജക മണ്ഡലം ചെയര്‍മാന്‍ ആര്‍.പി രവീന്ദ്രന്റെ നിര്യാണത്തില്‍ സംസ്‌കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു.

## Article Content

**പേരാമ്പ്ര: **സംസ്‌കാര സാഹിതി പേരാമ്പ്ര നിയോജക മണ്ഡലം ചെയര്‍മാന്‍ ആര്‍.പി രവീന്ദ്രന്റെ നിര്യാണത്തില്‍ സംസ്‌കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു.

അനുസ്മരണ യോഗം സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.വി മുരളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. പ്രദീപന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി, സി.എച്ച് സനൂപ്, സുധാകരന്‍ പറമ്പാട്ട്, പി.എസ് സുനില്‍കുമാര്‍, വി.വി ദിനേശന്‍, വിജയന്‍ ആവള, കെ.വി ശശികുമാര്‍, കുഞ്ഞബ്ദുള്ള വാളൂര്‍, രഘുനാഥ് പുറ്റാട്, എ.കെ ചന്ദ്രന്‍, പി.കെ നൗജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/235306/sanskara-sahitya-constituency-committee-in-memory-of-rp-ravindran)