ചെമ്പനോട: എന്റെ തൊഴില്‍, എന്റെ അഭിമാനം എന്ന ആശയത്തിലൂന്നിക്കൊണ്ട് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന തണലോരം പദ്ധതിക്ക് ചെമ്പനോടയില്‍ തുടക്കമായി.
ശ്രവണഭാഷണപരിമിതിയുള്ള മൂന്നു പേരടക്കം അഞ്ചു കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ചക്കിട്ടപാറ ബഡ്‌സ് സ്‌കൂളുമായി ബന്ധപ്പെട്ട് അവിടെയുള്ള പ്രാപ്തരായ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി അവരെ സ്വയം പര്യാപ്തരാക്കുകയാണ് തണലോരം പദ്ധതിയുടെ ലക്ഷ്യം.
ആദ്യഘട്ടത്തില്‍ തുന്നല്‍ പരിശീലനമാണ് നല്‍കുന്നത്. പൊന്നമ്മ പരിശീലനം നല്‍കും. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റര്‍ ജി രവി, ബഡ്‌സ് സ്‌കൂള്‍ ഇന്‍ചാര്‍ജ്ജ് സരള എന്നിവര്‍ സംസാരിച്ചു.
പ്രവാസിയായ റഷീദ് കേടേരിച്ചാലിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ഇല്ലേസിയ ഗ്രൂപ്പ് ആണ് പരിപാടിക്കാവശ്യമായ ചെലവ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. സ്വന്തം തണലില്‍ ഈ കുട്ടികള്‍ നില്‍ക്കുന്നതു കാണാന്‍ ഏറ്റവുമാഗ്രഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. 'തങ്ങളുടെ കാലശേഷം ' എന്ന രക്ഷിതാക്കളുടെ വലിയ വേവലാതിയെ ഒരു പരിധിവരെ മറികടക്കാനും തണലോരം പദ്ധതി ലക്ഷ്യമിടുന്നു.
കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കുവോളം പരിശീലനം നല്‍കുമെന്നും, പരിശീലനത്തിനുശേഷം അവര്‍ക്കാവശ്യമായ തയ്യല്‍ മെഷീനുകള്‍ സമ്മാനിക്കാന്‍ പഞ്ചായത്ത് ശ്രമിക്കുമെന്നും പ്രസിഡന്‍ഡ് കെ സുനില്‍ പറഞ്ഞു.
ഈ പദ്ധതിയുടെ വിജയത്തിനനുസരിച്ച് മറ്റിടങ്ങളിലേക്കും പരിപാടി വ്യാപിപ്പിക്കുമെന്ന് ഭിന്നശേഷി പ്രവര്‍ത്തകനുള്ള അവാര്‍ഡു ജേതാവും, പ്രോഗ്രാം കോഡിനേറ്ററുമായ ജി രവി പറഞ്ഞു.
Thanaloram project started at chembanod