മരിച്ചതായി കരുതിയ യുവാവിനെ പൊലീസ് കണ്ടെത്തി

  മരിച്ചതായി കരുതിയ യുവാവിനെ പൊലീസ് കണ്ടെത്തി
Oct 14, 2024 07:36 PM | By SUBITHA ANIL

പേരാമ്പ്ര : മൈസൂരില്‍ പുഴയില്‍ കണ്ടെത്തിയ അഞ്ജാത മൃതദേഹം പേരാമ്പ്ര സ്വദേശിയായ യുവാവിന്റെതാണെന്ന്    കരുതിയ യുവാവിനെ ജീവനോടെ കണ്ടെത്തി പേരാമ്പ്ര പൊലീസ്. കഴിഞ്ഞ ദിവസമാണ് മൈസൂര്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പുഴയില്‍ അഞ്ജാത മൃതദേഹം കണ്ടെത്തിയതായി സാമൂഹ്യ മാധ്യമങ്ങളില്‍ ഫോട്ടോ സഹിതം വന്നിരുന്നു.

പേരാമ്പ്രക്കടുത്ത് കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശിയായ യുവാവിനെ 2024 മെയ് 15 മുതല്‍ കാണാതായിരുന്നു. മൈസൂരില്‍ അഞ്ജാത മൃതദേഹം ഉള്ളതായി അറിഞ്ഞ യുവാവിന്റെ സുഹൃത്തുക്കള്‍ മൈസൂരില്‍ എത്തി മൃതദേഹം പരിശോധിച്ചപ്പോള്‍ മുതുവണ്ണാച്ചയില്‍ നിന്ന് കാണാതായ യുവാവിനോട് സാദൃശ്യം തോന്നുകയും തുടര്‍ന്ന് യുവാവിന്റെ  ബന്ധുക്കളും ഗ്രാമപഞ്ചായത്ത് മെമ്പറുപ്പെടെയുള്ളവര്‍ മൈസൂരില്‍ എത്തിയിരുന്നു. സുഹൃത്തുക്കളും ചില ബന്ധുക്കളും മറ്റും മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച അനാഥ മൃതദേഹം പരിശോധിച്ചപ്പോള്‍ ഇയാളുടെത് ആണോ എന്ന സംശയം പ്രകടിപ്പിച്ചു.

ഇതോടെ വിദേശത്തായിരുന്ന യുവാവിന്റെ ജേഷ്ഠനെ അവിടെ നിന്നും വിളിച്ച് വരുത്തി മൃതദേഹം കാണിച്ചു. പേരാമ്പ്ര പൊലീസ് ഇടപെട്ട് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിക്കുകയും സംശയം തീര്‍ക്കുന്നതിനായി ഡിഎന്‍എ സാംമ്പിള്‍ കലക്ട് ചെയ്യുകയും ചെയ്തു. എന്നാലും പൊലീസിന്റെ അന്വേഷണം അവസാനിച്ചിരുന്നില്ല.

ഡിഎന്‍എ പരിശോധന നടന്നു വരുന്നതിനിടയില്‍ പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കാണാതായ യുവാവ് ഉപയാഗിക്കുന്നതെന്ന് സംശയിക്കുന്ന ഒരു മൊബൈല്‍ നമ്പര്‍ കണ്ടെത്തി. തുടര്‍ന്ന് ബാഗ്ലൂര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാണാതായ യുവാവിനെ ബംഗലുരു ലാല്‍ബാഗിനടുത്ത് വെച്ച് കണ്ടെത്തുകയായിരുന്നു.

നാട്ടിലെത്തിച്ച യുവാവിനെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ഏറെ സങ്കീര്‍ണതകളിലേക്കും ദുരൂഹതകളിലേക്കും പോകുമായിരുന്ന യുവാവിന്റെ തിരോധാനവും തുടര്‍ന്ന് മൃതദേഹം ലഭിച്ചതുമായ സംഭവം പേരാമ്പ്ര പൊലീസിന്റെ അന്വേഷണ വൈഭവത്തില്‍ യുവാവിനെ കണ്ടെത്തിയതോടെ അവസാനിച്ചു. ഇതോടെ പൊലീസിന് സമാധാനവും ബന്ധുക്കള്‍ക്ക് ഏറെ സന്തോഷവും.

The police found the young man who was thought dead by his relatives and friends

Next TV

Related Stories
വിവാഹ ഒരുക്കത്തിനിടെ നാടിനെ ദു:ഖത്തിലാഴ്ത്തി വാണിമേലില്‍ അധ്യാപകന്റെ മരണം

Oct 15, 2024 11:40 PM

വിവാഹ ഒരുക്കത്തിനിടെ നാടിനെ ദു:ഖത്തിലാഴ്ത്തി വാണിമേലില്‍ അധ്യാപകന്റെ മരണം

കുളപ്പറമ്പത്ത് ശ്രീജിത്തിന്റെ ആകസ്മിക മരണം നാടിനെ...

Read More >>
ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

Oct 15, 2024 11:16 PM

ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ്...

Read More >>
വിദ്യാര്‍ഥികള്‍ക്ക് കൗതുകമായി വിത്തിലെ വൈവിധ്യം

Oct 15, 2024 09:43 PM

വിദ്യാര്‍ഥികള്‍ക്ക് കൗതുകമായി വിത്തിലെ വൈവിധ്യം

മൂടാടി ഗോഖലെ യു പി സ്‌കൂളിലെ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ 'വിത്തിലെ വൈവിധ്യം' എന്ന പേരില്‍ ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്...

Read More >>
ജല്‍ജീവന്‍ പദ്ധതി; റോഡ് തകര്‍ന്ന് യാത്ര ദുരിതത്തിലായി

Oct 15, 2024 04:20 PM

ജല്‍ജീവന്‍ പദ്ധതി; റോഡ് തകര്‍ന്ന് യാത്ര ദുരിതത്തിലായി

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ലക്ഷങ്ങള്‍ ചിലവിട്ട് ടാറിട്ട പ്രധാന ഉള്‍നാടന്‍ റോഡാണ് ഈവിധം...

Read More >>
സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാര പ്രദമാവണം; പ്രതികരണവുമായി എസ്. ശ്രീലാല്‍

Oct 15, 2024 03:16 PM

സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാര പ്രദമാവണം; പ്രതികരണവുമായി എസ്. ശ്രീലാല്‍

പട്ടണത്തിലെ ചില ഹോട്ടലുകളില്‍ ആവശ്യത്തിന് ശുചിത്വമില്ലാത്ത സ്ഥിതിയാണെന്നും വിളമ്പുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വൃത്തിഹീനവും പഴകിയതുമാണെന്ന...

Read More >>
മേപ്പാട്ട് അബ്ദുല്‍ റസാഖ് അനുസ്മരണം സംഘടിപ്പിച്ച് വനിതാ ലീഗ് കമ്മിറ്റി

Oct 15, 2024 02:32 PM

മേപ്പാട്ട് അബ്ദുല്‍ റസാഖ് അനുസ്മരണം സംഘടിപ്പിച്ച് വനിതാ ലീഗ് കമ്മിറ്റി

വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നിര്യാതനായ മേപ്പാട്ട് അബ്ദുല്‍ റസാഖ് അനുസ്മരണം...

Read More >>
Top Stories