---
title: "എകെടിഎ ഉള്ള്യേരി യൂണിറ്റ് വാര്‍ഷികാഘോഷം"
english_title: "AKTA Ullyeri Unit Anniversary Celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251647/akta-ullyeri-unit-anniversary-celebration"
published_at: "2024-11-25T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744589f717ce_akta.jpg"
keywords: []
---

# എകെടിഎ ഉള്ള്യേരി യൂണിറ്റ് വാര്‍ഷികാഘോഷം

> **Lead Summary:** **ഉള്ള്യേരി: **ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ഉള്ള്യേരി യൂണിറ്റ് നാറാത്ത് സ്വയം സഹായ സംഘത്തിന്റെ 8-ാം വാര്‍ഷികാഘോഷം വിപുലമായ പരിപരിപാടികളോടെ നടത്തി.

## Article Content

**ഉള്ള്യേരി: **ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ഉള്ള്യേരി യൂണിറ്റ് നാറാത്ത് സ്വയം സഹായ സംഘത്തിന്റെ 8-ാം വാര്‍ഷികാഘോഷം വിപുലമായ പരിപരിപാടികളോടെ നടത്തി.

എകെടിഎ ഏരിയാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജംഷിന അധ്യക്ഷത വഹിച്ചു. ജസ്‌ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഴയ കാല തയ്യല്‍തൊഴിലാളി ആയ കുനിയില്‍ ബാലനെയും സംസ്ഥാന പ്രവര്‍ത്തി പരിചയമേളയില്‍ വിജയിയായ ആശ്രിത് എസ് കുമാറിനും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

ഉമാദേവി, പി.എം രാജന്‍, പി.വി പ്രകാശന്‍, അനില്‍കുമാര്‍, സുബൈദ, റീജ, ബീന തുടങ്ങിയവര്‍ സംസാരിച്ചു. സംഘാഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ശ്രീജില സ്വാഗതവും റാഷിദ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251647/akta-ullyeri-unit-anniversary-celebration)