പേരാമ്പ്ര: മുതുകാട് കലക്ടീവ് ഫാം സ്‌കൂളിന്റെ 50-ാം വാര്‍ഷികവും കൂട്ടുകൃഷി സ്മാരക മന്ദിര കെട്ടിട ഉദ്ഘാടനത്തിന്റെയും സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രാദേശിക സമ്പദ്വ്യവസ്ഥയും കൂട്ടുകൃഷി സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു പോകുന്നുവെന്ന് അദേഹം പറഞ്ഞു. പുതുതായി നിര്‍മ്മിച്ച സ്മാരക മന്ദിരം ഈ മേഖലയുടെ സമഗ്ര വികസനത്തിന് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ഇ.കെ. അനീഷ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് അംഗം ആലീസ്, കൂട്ടുകൃഷി കൂട്ടായ്മ പ്രതിനിധികളായ റഷീദ് ഫാനൂസ്, പി.സി. സുരാജന്‍, കെ.കെ. രാജന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അവര്‍ കൂട്ടുകൃഷിയുടെ പ്രാധാന്യവും അതിന്റെ സാമൂഹിക-ആര്‍ഥിക സ്വാധീനവും ചൂണ്ടിക്കാട്ടി.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഇ.കെ. അനീഷും ചെയര്‍മാന്‍ കെ.എസ് സൂരജിനേയും തിരഞ്ഞെടുത്തു.സാമ്പത്തികക്ഷമതയുള്ള കൃഷി സംരംഭങ്ങളും പ്രാദേശിക ഉത്പാദന കൂട്ടായ്മകളെയും പ്രോത്സാഹിപ്പിക്കുന്ന പുതിയ കെട്ടിടവും ഭാവിയിലേക്കുള്ള വലിയ പ്രതീക്ഷകളാണെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എച്ച്.എം. നാരായണന്‍ സ്വാഗതവും രഞ്ജിത അനീഷ് നന്ദിയും പറഞ്ഞു.
Mutukad Collective Farm School Anniversary, Collective Farming Memorial Building Inauguration; A welcome committee was formed