പേരാമ്പ്ര: ജലജീവന്‍ ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ചേനോളി നൊച്ചാട് തറമ്മല്‍ അങ്ങാടി പിഡബ്ല്യുഡി സര്‍വ്വീസ് റോഡില്‍ പേരാമ്പ്ര മുതല്‍ കണ്ണമ്പത്ത് സ്‌കൂള്‍ വരെ പേരാമ്പ്ര പഞ്ചായത്ത് പരിധിയില്‍ വരുന്ന സ്ഥലത്ത് വിവിധ ഇടങ്ങളില്‍ ജലജീവന്‍ ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്ന അവസ്ഥയിലാണ്.
പേരാമ്പ്രയില്‍ നിന്ന് ഏകദേശം 600 മീറ്റര്‍ ദൂരത്തിനുള്ളില്‍ പൊന്‍പറ കോളനി റോഡിലേക്ക് തിരിയുന്ന സ്ഥലത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുക മാത്രമല്ല വലിയ ഗര്‍ത്തം രൂപപ്പെട്ട് ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ കുഴിയില്‍ താണ് വലിയ അപകടത്തില്‍ പെടാന്‍ സാധ്യതയുണ്ട്. ഇത് വഴിയുള്ള കാല്‍നട യാത്രക്കാര്‍ക്കും ഇത് വലിയ ഭീഷണിയാണ്.
എത്രയും പെട്ടെന്ന് സ്ഥലം സന്ദര്‍ശിച്ച് ജലജീവന്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി അപകടകരമായ കുഴി അടച്ച് പൈപ്പ് ശരിയാക്കി ജലം പാഴാകുന്നതും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനാവശ്യമായ നടപടി എത്രയും പെട്ടന്ന് തന്നെ ഉണ്ടാവണമെന്ന് ബില്‍ഡിംഗ് & റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) പേരാമ്പ്ര നിയോജക മണ്ഡലം സെക്രട്ടറി രഞ്ജിത്ത് തുമ്പക്കണ്ടി പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ക്ക് പരാതി നല്‍കി.
Jaljivan complains that the water supply pipe is broken and fresh water is wasted