പേരാമ്പ്ര :വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പേരാമ്പ്ര സ്വദേശി അഭിജിത്ത് പേരാമ്പ്രക്ക് ഒന്നാം സ്ഥാനം. ഫോളോ ദ ഹൗള്‍ : ജാക്കല്‍ ദ റിയല്‍ സ്റ്റോറി എന്ന കുറുനരികളെ കുറിച്ചുള്ള ഡോക്യുമെന്റിക്കാണ് അംഗീകാരം ലഭിച്ചത്.
കുറുനരികളെ ആഴ്ചകളോളം പിന്തുടര്‍ന്ന് നിര്‍മ്മിച്ച ഡോക്യു മെന്റ്‌ററിയാണിത്. കുറുനരികളുടെ ജീവിത രീതി ചിത്രീകരിച്ച ഡോക്യു മെന്ററിയില്‍ ഇവയെ കുറിച്ച് അപൂര്‍വ്വമായ വിവരങ്ങളാണുള്ളത്.
മുതിര്‍ന്ന കുറുനരിക്ക് 9 മുതല്‍ 12 കിലോ വരെ ഭാരമാണുണ്ടാവുക. ഒറ്റ പ്രസവത്തില്‍ രണ്ട് മുതല്‍ നാല് വരെ കുട്ടികളുണ്ടാകും. പ്രസവിച്ച കുട്ടികള്‍ അഞ്ചാം ദിവസം മുതല്‍ ഇരതേടാന്‍ തുടങ്ങും. പകല്‍ പാറപ്പുറത്തും പുല്‍മേടുകളിലും മറ്റും വിശ്രമിക്കുന്ന ഇവ രാത്രി സമയത്താണ് ഇരതേടുക. ആവാസ വ്യവസ്ഥയിലുള്ള മാറ്റം കുറുനരികളുടെ എണ്ണം കുറയാന്‍ കാരണമായതായി ഡോക്യുമെന്ററിയില്‍ പറയുന്നു. മനുഷ്യരുടെ ഇടപെടല്‍ ഇവയുടെ ആവാസ വ്യവസ്ഥ നശിക്കുന്നതിന് കാരണമായിട്ടുണ്ട്. വരള്‍ച്ചയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി നേരത്തെ മനുഷ്യവാസം കുറഞ്ഞ കാട്ടു പ്രദേശങ്ങള്‍ വെട്ടിവെളുപ്പിച്ചതും മറ്റുമൊക്കെ കുറുനരികള്‍ കുറയുന്നതിന് കാരണമായിട്ടുമെന്നും ഡോക്യു മെന്റ്‌ററില്‍ പറയുന്നു.
പേരാമ്പ്ര ചേനോളി സ്വദേശിയായ അഭിജിത്ത് സംവിധാനം ചെയ്ത 'ഫോളോ ദ ഹൗള്‍' എന്ന ഡോക്യുമെന്ററി യൂട്യൂബില്‍ ഇടം പിടിച്ചു കഴിഞ്ഞു.
A native of Perambra won first place in the short film competition organized by the Kerala Forest and Wildlife Department