---
title: "സൗജന്യ വൃക്കരോഗ ജീവിതശൈലീ രോഗനിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് "
english_title: "Free Kidney Disease Lifestyle Diagnosis Medical Camp at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242707/free-kidney-disease-lifestyle-diagnosis-medical-camp-at-perambra"
published_at: "2024-10-15T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e1fe326697_camp3.jpg"
keywords: []
---

# സൗജന്യ വൃക്കരോഗ ജീവിതശൈലീ രോഗനിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌നേഹ സ്പര്‍ശം പദ്ധതിയുടെയും ഇഖ്‌റ ഹോസ്പിറ്റലിന്റെയും മലബാര്‍ ഗോള്‍ഡ് & ഡയമണ്ടിന്റെയും സഹകരണത്തോടെ സര്‍ഗ എടവരാട് സൗജന്യ വൃക്കരോഗ ജീവിതശൈലീ രോഗനിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌നേഹ സ്പര്‍ശം പദ്ധതിയുടെയും ഇഖ്‌റ ഹോസ്പിറ്റലിന്റെയും മലബാര്‍ ഗോള്‍ഡ് & ഡയമണ്ടിന്റെയും സഹകരണത്തോടെ സര്‍ഗ എടവരാട് സൗജന്യ വൃക്കരോഗ ജീവിതശൈലീ രോഗനിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു ഉദ്ഘാടനം ചെയ്തു. സര്‍ഗ പ്രസിഡന്റ്  ഇ.പി ആനന്ദ് അധ്യക്ഷത വഹിച്ചു. ആരോഗ്യ ബോധവല്‍കരണക്ലാസ്സ് നടത്തിയ പേരാമ്പ്ര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത് കുമാര്‍ മുഖ്യതിഥിയായിരുന്നു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലജ പുതിയടുത്ത്, അരുണ്‍ രാജ്, രേണുക എന്നിവര്‍ സംസാരിച്ചു.

ഇഖ്‌റ ഹോസ്പിറ്റല്‍ ഡോക്ടര്‍ ദര്‍ശന ജീവിതശൈലീ രോഗങ്ങളെ കുറിച്ച് വിശദീകരിച്ചു തുടര്‍ന്ന് രോഗികളെ പരിശോധിച്ചു. സ്റ്റേറ്റ് സ്‌കൂള്‍ കബഡി മത്സരത്തില്‍ പങ്കെടുത്ത സര്‍ഗ സ്റ്റുഡന്റ് വിംഗ് അംഗം ആദിദേവിന് ചടങ്ങില്‍ ഉപഹാരം നല്‍കി. സെക്രട്ടറി പി.ടി മുര്‍ഷിദ് സ്വാഗതവും വനിതാ വേദി കണ്‍വീനര്‍ അമ്പിളി സതീശന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242707/free-kidney-disease-lifestyle-diagnosis-medical-camp-at-perambra)