പേരാമ്പ്ര : പട്ടണത്തിലെ ഹോട്ടലുകളില്‍ വൃത്തിഹീനവും പഴകിയതുമായ ഭക്ഷണങ്ങള്‍ നല്‍കുന്നതായി പരാതി. പേരാമ്പ്ര പട്ടണത്തിലെ ചില ഹോട്ടലുകളില്‍ ആവശ്യത്തിന് ശുചിത്വമില്ലാത്ത സ്ഥിതിയാണെന്നും വിളമ്പുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വൃത്തിഹീനവും പഴകിയതുമാണെന്ന പരാതി വ്യാപകമാവുന്നതായ് പ്രബുദ്ധ ഭാരത സഖ്യം വൈസ് പ്രസിഡന്റ് എസ്. ശ്രീലാല്‍ പറഞ്ഞു.
ഹോട്ടലുകളിലെ ജീവനക്കാരില്‍ നിന്നും മോശം പെരുമാറ്റവും ഉണ്ടാവുന്നതായി പറയുന്നു. പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നതായി അറിയാന്‍ കഴിഞ്ഞതായും ശ്രീലാല്‍ പറഞ്ഞു. ആളുകള്‍ പണം നല്‍കിയാണ് ഭക്ഷണം കഴിക്കുന്നതെന്നും അവര്‍ക്ക് മാന്യമായി ഭക്ഷണം കഴിക്കാനാവശ്യമായ സാഹചര്യവും വൃത്തിയും ഗുണമേന്മയുള്ളതുമായ ഭക്ഷണവും ഒരുക്കാന്‍ ഉടമകള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റ് തിരുത്തിയില്ലെങ്കില്‍ നിയമ നടപടികളും സമരങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും അടച്ചുപൂട്ടിക്കലല്ല ലക്ഷ്യമെന്നും ശ്രീലാല്‍ പറഞ്ഞു. അതുപോലെ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ ചികിത്സകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമന്നും ശ്രീലാല്‍ ആവശ്യപ്പെട്ടു.
ഗവ: ഹോസ്പിറ്റലില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ, അടിസ്ഥാന സൗകര്യമോ, ഇല്ലെന്നത് പരിതാപകരമായ അവസ്ഥയാണ്. പലതവണ താന്‍ തന്നെ അതിന് സാക്ഷിയായതാണ്. ഒരു ഡ്യൂട്ടിഡോക്ടറും ഒരു കൂട്ടം രോഗികളും സര്‍ക്കാര്‍ ആശുപത്രികളിലെ കാഴ്ചയാണ്. ഇത് പല തവണ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. പക്ഷേ അനന്തര നടപടിയുണ്ടായില്ല. ഇത് ജീവന്റെ വിഷയമാണ്.
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നത് തെറ്റ്, ആരോഗ്യം സര്‍വ്വ ധനാല്‍ പ്രധാനം. കേരളം ആരോഗ്യ മേഘലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്ന് അവകാശപ്പെടുമ്പോള്‍ സാധരണ പട്ടണങ്ങളിലെ ആശുപത്രികളില്‍ രോഗികളുടെ നിലനില്‍പ്പ് ചോദ്യ ചിഹ്നമായി മാറുന്നു. ഈവിഷയം ഗൗരവമായെടുക്കണമെന്ന് അപേക്ഷിക്കുന്നുവെന്നും അതിനാല്‍ ഇതിനൊരു പരിഹാരം കാണണമെന്ന് സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുന്നു എന്നും ശ്രീലാല്‍ പറയുന്നു.
ഈ പ്രശ്‌നം തരണം ചെയ്തില്ലെങ്കില്‍ ഞാനുള്‍പ്പെടെയുള്ള സാധാരണ ജനങ്ങള്‍ക്ക് നീതി ഒരു സ്വപ്നമാവും. ടൗണില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന രീതിക്കെതിരെയും ഈ പൊതുപ്രവര്‍ത്തകന്‍ പ്രതികരിക്കുന്നു. ടൗണില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കടയുടമകള്‍ക്കോ യത്രക്കാര്‍ക്കോ വിഘാതം സൃഷ്ടിക്കാതിരിക്കുക. ഉപദ്രവമാവതിരിക്കുക. ഉള്‍ഭാഗത്തുള്ള ഷോപ്പിലെ മുന്നിലും ഷോപ്പിലെ വഴി തടസ്സപ്പെടുത്തിയും വാഹനങ്ങള്‍ പാര്‍ക്ക് ചെയുന്നത് ഒഴിവാക്കണമെന്നും റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Services should be useful to people; S with the response. Sreelal