പേരാമ്പ്ര: പട്ടയം തിരികെ ലഭിക്കാത്തത്തില്‍ പൂഴിത്തോട് യൂണിയന്‍ ബാങ്കില്‍ കുത്തിയിരുപ്പ് സമരം നടത്തി. മുതുകാട് 5-ാം വാര്‍ഡിലെ നരേന്ദ്രദേവ് കോളനിയിലെ പട്ടിക ജാതിക്കാരനായ കുമാരന്‍ കണിയാംകണ്ടിയാണ് ബാങ്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
2009 ലാണ് ഇരുപത്തിനായിരം രൂപ ലോണ്‍ എടുക്കുകയും അന്ന് ഇടായി 50 സെന്റിന്റെ പട്ടയം നല്‍കിയിരുന്നതായും കുമാരന്‍ പറഞ്ഞു. 5 വര്‍ഷം മുന്‍പ് ലോണ്‍ അടച്ചു തീര്‍ത്തിട്ടും പട്ടയം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ ബാങ്കില്‍ കയറി ഇറങ്ങിയിട്ടും പട്ടയം നല്‍കിയില്ല ഇതില്‍ പ്രതിഷേധിച്ചാണ് ബാങ്കില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്.
വിവരം അറിഞ്ഞ് മെമ്പര്‍മാരായ ജിതേഷ് മുതുകാട്, രാജേഷ് തറവട്ടത്ത് എന്നിവരും കൊണ്‍ഗ്രസ്സ് നേതാക്കളായ ജെയിംസ് മാത്യു, ജോസ് പുളിന്താനം, മുഹമ്മദ് തലക്കാട്ട്, ജീമോന്‍ കാഞ്ഞിരത്തിങ്കല്‍, ബിജു മണ്ണാറശ്ശേരി, ജയേഷ് ചെമ്പനോട എന്നിവരും യൂണിയന്‍ ബാങ്ക് ആര്‍ഒ ഓഫീസ് അധികാരികളുമായ് ചര്‍ച്ച നടത്തി 2 ദിവസം കൊണ്ട് പരിഹാരം കാണുമെന്ന ഉറപ്പിന്മേല്‍ പ്രതിഷേധം അവസാനിപ്പിച്ചു.
2 ദിവസം കൊണ്ടു പട്ടയം നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്ത്വം നല്‍കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
The title was not returned; A sit-in was held at the bank