പേരാമ്പ്ര: വയനാട്ടിലും ഷിരൂരിലും മറ്റ് ദുരന്ത മേഘലകളിലും ഉണ്ടായ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കോഴിക്കോട് ജില്ലയിലെ 30 ഓളം വരുന്ന ജീവന്‍ രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു.
കൂടാതെ 50 ലേറെ തവണ രക്തധാനം നടത്തിയ കോഴിക്കോട് ജില്ലയിലെ യുവാക്കളേയും. പാലിയേറ്റീവ് പ്രവര്‍ത്തകരെയും, എഐഎംഐ വനിതാ പാലിയേറ്റീവ് പ്രവര്‍ത്തകരേയും, കോഴിക്കോട് ആള്‍ ഇന്ത്യാ മെഡിക്കല്‍ ട്രയ്‌നിംഗ് ഇന്‍സ്റ്റിറ്റിയുട്ടിന്റെ (എഐഎംഐ) യുടെ ആഭിമുഖ്യത്തില്‍ ആദരിക്കുകയും ഉപഹാരങ്ങള്‍, വിതരണം ചെയ്യുകയും ചെയ്തു.
20/24 വര്‍ഷത്തേ എഐഎംഐ കോണ്‍ വെക്കേഷനോടനുബന്ധിച്ച് നടന്ന ചടങ്ങ്, കോഴിക്കോട്, തളി പത്മശ്രീ ഓഡിറ്റോറിയത്തില്‍ പ്രമുഖ മീഡിയാ ജേര്‍ണലിസ്റ്റും റിപ്പോര്‍ട്ടര്‍ ടി.വി. ചീഫ് എഡിറ്ററുമായ വി.എസ്. രജ്ഞിത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലയില്‍ നിന്ന് ജിവന്‍രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ 30 ഓളം രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരം മീഞ്ചന്ത ഫയര്‍ & റസ്‌ക്യു ഓഫീസര്‍ എം.കെ. പ്രമോദ് കുമാറും, ചീഫ് ഗസ്റ്റുമാരായ, പ്രമുഖ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും രഞ്ജിത്ത് ഇസ്രായേലും ചേര്‍ന്ന് നല്‍കി.
വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണം പ്രിന്‍സിപ്പല്‍ ജ്യോതിലക്ഷ്മി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ എഐഎംഐ മാനേജിംഗ് ഡയറക്ടര്‍ ഇ.കെ. ഷാഹുല്‍ഹമിദ് അധ്യക്ഷത വഹിച്ചു. പ്രമുഖ മാതൃഭൂമി പത്രപ്രര്‍ത്തകന്‍ മുരളിധരന്‍ മാസ്റ്റര്‍'ഷാനവാസ്, ഷമിര്‍ അധ്യാപകരായ മുഹമ്മദ് സാബിര്‍. സൂര്യ . സാനിയ, അബാദി, ഡോ ശില്‍പ, ജിന്‍സി, അതുല്ല്യ, അഞ്ചു, റോഷ്‌ന, സ്‌നേഹ, കാവ്യ, ഗോപിക തുടങ്ങിയവര്‍ സംസാരിച്ചു.
AIMI honors the life saving workers of the district