രവി അരീക്കല്‍ സ്മാരക പ്രതിഭാ പുരസ്‌കാരം ബൈജു ആവളക്ക്

രവി അരീക്കല്‍ സ്മാരക പ്രതിഭാ പുരസ്‌കാരം ബൈജു ആവളക്ക്
Oct 17, 2024 01:44 PM | By SUBITHA ANIL

പേരാമ്പ്ര: ആവള ബ്രദേഴ്‌സ് കലാസമിതിയുടെ സ്ഥാപക അംഗവും സാമൂഹികപ്രവര്‍ത്തകനും, മികച്ചസംഘാടകനും, അധ്യാപകനുമായിരുന്ന രവി അരീക്കലിന്റെ അനുസ്മരണത്തോടനുബന്ധിച്ച് ആവള ബ്രദേഴ്‌സ് കലാസമിതി ഏര്‍പ്പെടുത്തിയ നാലാമത് രവി അരീക്കല്‍ സ്മാരക പ്രതിഭാ പുരസ്‌കാരത്തിന് ബൈജു ആവള അര്‍ഹനായി. സാഹിത്യ മേഖലയിലെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും കണക്കില്‍ എടുത്താണ് പുരസ്‌കാരം നല്‍കുന്നത്.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലം തൊട്ട് കവിതകള്‍ എഴുതിതുടങ്ങിയ ബൈജു തന്റെ കവിതകളിലൂടെ ആവള യുടെ സാംസ്‌കാരിക പാരമ്പര്യത്തെയും സാമൂഹിക ജീവിത പശ്ചാത്തലങ്ങളെയും ഹൃദയ സ്പര്‍ശിയായി വരച്ചുകാട്ടി. മണ്ണിന്റെ മണമുള്ള വരികള്‍ക്ക് പ്രാധാന്യം നല്‍കിയ ബൈജു തന്റെ കവിതകള്‍ക്ക് ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന പേരുകള്‍ നല്‍കി വ്യത്യസ്തനായി.

മലയാളത്തിലെ മിക്ക ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ബൈജുവിന്റെ കവിതകള്‍ അച്ചടിച്ചുവരാറുണ്ട്. 2011 ല്‍ തിരുവനന്തപുരം മൈത്രി ബുക്‌സ് കൈതോല എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. രണ്ട് കവിതാ സമാഹാരങ്ങള്‍ പുറത്ത് വരാനുണ്ട്. പൊലിയായി, തൂവല്‍ ചെരിപ്പുകള്‍, കാടന്‍, ഉമ്മകള്‍ക്കപ്പുറം,നോട്ടം, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ്, പ്രണയിക്കാത്തവര്‍ പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍, തെയ്യത്തിര മുത്താച്ചി, മണ്ണില്‍ പണിയും സുഹൃത്തിന്, കണ്ടന്‍ ചിറ തുടങ്ങിയ കവിതകള്‍ ഏറെ ശ്രെദ്ധിക്കപ്പെട്ടവയാണ്.

കൂലിപ്പണി ചെയ്തു ഉപജീവനം നടത്തുന്ന ബൈജു കഠിനാധ്വാനത്തിലൂടെയാണ് സാഹിത്യലോകത്ത് തന്റെ പേര് അടയാളപ്പെടുത്തിയത്. കേന്ദ്ര ദളിത് സാഹിത്യ അക്കാദമിയുടെ മഹാത്മ ജ്യോതി ബാഹുലേയ നാഷണല്‍ അവാര്‍ഡ്, മീം ജൂനിയര്‍ കവിതാ പുരസ്‌കാരം, അങ്കണം കവിത അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ചെറുവണ്ണൂര്‍ കക്കറമുക്ക് ചാലില്‍ മീത്തല്‍ കുമാരന്റെയും ദേവിയുടെയും മകനാണ്. 2024 ഒക്ടോബര്‍ 19 നു വൈകുന്നേരം 6 മണിക്ക് നടക്കുന്ന രവി അരീക്കല്‍ അനുസ്മരണ പരിപാടിയില്‍ വെച്ച് മൊമെന്റോയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ബൈജുവിന് സമ്മാനിക്കും.


Ravi Areekal Memorial Talent Award to Baiju Avala

Next TV

Related Stories
മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകള്‍ : വിനോദത്തിന്ന് ഇനി ചെലവേറില്ല

Oct 17, 2024 04:18 PM

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകള്‍ : വിനോദത്തിന്ന് ഇനി ചെലവേറില്ല

കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എംഎം അഗ്രി പാര്‍ക്ക് കൂടുതല്‍...

Read More >>
നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം

Oct 17, 2024 03:45 PM

നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം

പയ്യോളിയില്‍ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. ഇന്ന്...

Read More >>
പ്രഫഷണല്‍ കാറ്ററിംഗ് ടീമുകളെ കടത്തിവെട്ടി കുരുന്നു ഷെഫ്മാര്‍

Oct 17, 2024 03:22 PM

പ്രഫഷണല്‍ കാറ്ററിംഗ് ടീമുകളെ കടത്തിവെട്ടി കുരുന്നു ഷെഫ്മാര്‍

ലോക ഭക്ഷ്യ ദിനത്തില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ നിരത്തി കാത്തിരിക്കുകയായിരുന്നു കുരുന്നു...

Read More >>
സുധാകരന്‍ നമ്പീശന്‍ അവാര്‍ഡ് മുനീര്‍ എരവത്തിന്

Oct 17, 2024 01:12 PM

സുധാകരന്‍ നമ്പീശന്‍ അവാര്‍ഡ് മുനീര്‍ എരവത്തിന്

പി. സുധാകരന്‍ നമ്പീശന്‍ അനുസ്മരണസമിതി ഏര്‍പ്പെടുത്തിയ പ്രഥമപുരസ്‌ക്കാരത്തിന് മുനീര്‍ എരവത്ത്...

Read More >>
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ബാലകലാമേള ലോഗോ പ്രകാശനം

Oct 17, 2024 12:27 PM

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ബാലകലാമേള ലോഗോ പ്രകാശനം

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ബാലകലാമേള ലോഗോ പ്രകാശനം ചെയ്തു. ഒക്ടോബര്‍...

Read More >>
ജില്ലയിലെ ജീവന്‍ രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് എഐഎംഐ

Oct 17, 2024 11:57 AM

ജില്ലയിലെ ജീവന്‍ രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് എഐഎംഐ

കോഴിക്കോട് ജില്ലയിലെ ജീവന്‍ രക്ഷാപ്രവര്‍ത്തകരെ ആദരിച്ച്...

Read More >>