മുയിപ്പോത്ത്: ലോക ഭക്ഷ്യ ദിനത്തില്‍ പ്രഫഷണല്‍ കാറ്ററിംഗ് ടീമുകളെ കടത്തിവെട്ടി കുരുന്നു ഷെഫ്മാര്‍. മുയിപ്പോത്ത് അല്‍ നൂര്‍ ഇസ്ലാമിക് പ്രീ സ്‌കൂളിലാണ് വളരെ വ്യത്യസ്ഥമായ കാഴ്ച കണ്ടത്.
സ്‌കൂളിലെ ക്ലാസ്സ് റൂമില്‍ പ്രത്യേകം തയ്യാറാക്കിയ ഫുഡ് കൗണ്ടറില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ നിരത്തി കാത്തിരിക്കുകയായിരുന്നു കുരുന്നു ഷെഫ്മാര്‍. പ്രഫഷണല്‍ കാറ്ററിംഗ് ടീമുകളെ വെല്ലുന്ന വിധം വസ്ത്രവും തൊപ്പിയും ധരിച്ച് സന്ദര്‍ശകരുടെ മനസ്സ് കീഴടക്കും വിധമായിരുന്നു ഇവരുടെ നില്‍പ്പ്.
കൗണ്ടറുകളിലെ പാത്രങ്ങള്‍ വ്യത്യസ്ത രീതിയിലുള്ള പഴംപൊരി ഉഴുന്നുവട, ഉന്നക്കായ, സമൂസ മുതല്‍ വിവിധതരത്തിലുള്ള പുഡ്ഡിങ്ങുകള്‍, വ്യത്യസ്ത ബിരിയാണികള്‍ തുടങ്ങിയ കൊതിയൂറും വിഭവങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു.
സ്‌നാക്ക്‌സ്, ബ്രേക്ക് ഫാസ്റ്റ്, ലഞ്ച് ഇങ്ങനെയാണ് ഭക്ഷണം ക്രമീകരിച്ചത്. രക്ഷിതാക്കള്‍ ആണ് വിവിധ തരത്തില്‍ ഉള്ള ഭക്ഷ്യ വസ്തുക്കള്‍ ഒരുക്കാന്‍ കുട്ടികളെ സഹായിച്ചത്. പ്രധാനധ്യാപിക എം.പി ഫസീല പരിപാടി ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേറ്റര്‍ ഷഹനാസ് നസീര്‍, സ്റ്റാഫ് സഹീറ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പോഷകങ്ങളുടെ പ്രാധാന്യവും ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യവും പരിപാടിയില്‍ വിശദീകരിച്ചു. കുട്ടികള്‍ക്ക് പോഷകം അടങ്ങിയ ഭക്ഷണരീതികളെ പരിചയപ്പെടുത്തി കൊടുക്കുക എന്നൊരു ഉദ്ദേശവും കൂടി ഈ പരിപാടിക്ക് ഉണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
Young chefs outsmart professional catering teams