പേരാമ്പ്ര : തീപിടുത്തങ്ങളിലും മറ്റും എങ്ങനെ പ്രതിരോധിക്കണം നമ്മുടെ വീടുകളില്‍ അശ്രദ്ധമൂലമുണ്ടാകാന്‍ സാധ്യതയുടെ തീപിടുത്തങ്ങളെ എങ്ങനെ നേരിടാം തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്ന് അഗ്‌നിരക്ഷാസേന.
കുളത്തുവയല്‍ സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നാഷണല്‍ സര്‍വീസ് സ്‌കീം ഓറിയന്റേഷന്‍ പ്രോഗ്രാമായ 'സന്നദ്ധം' ത്തിന്റെ ആഭിമുഖ്യത്തില്‍ ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് എടുത്തു. വീടുകളില്‍ കൂടുതലായും ഉണ്ടാവുന്ന എല്‍പിജി സിലിണ്ടര്‍ അപകടസാധ്യതകളും പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ചു.
ഫയര്‍ എക്സ്റ്റിങ്യുഷര്‍ എങ്ങനെ ഉപയോഗിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനകരമായി അഗ്‌നിരക്ഷാ നിലയത്തിന്റെ പരിശീലന പരിപാടി.
ചടങ്ങില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്‌കൂള്‍ സൗഹൃദ ക്ലബ്ബ് അംഗങ്ങള്‍, എന്‍എസ്എസ് വളണ്ടിയേഴ്‌സ്, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ക്ലാസില്‍ പങ്കെടുത്തു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.പി. ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിന് എന്‍എസ്എസ് വളണ്ടിയര്‍ ഐറിന്‍ തോംസണ്‍ നന്ദിയും പറഞ്ഞു.
Agniraksha Sena imparts knowledge to students