പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് കുട്ടികളില്‍ വ്യാപകമാവുന്നു.
അസുഖത്തെ ഭയക്കാതെ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും വായുവില്‍ കൂടി പകരുന്ന, വൈറസ് ഉണ്ടാക്കുന്ന അസുഖം ആണ് ഇതെന്നും പനി ഉള്ളവര്‍ ആളുകള്‍ കൂടുന്നിടത്തും, സ്‌കൂളിലും മറ്റും പോകാതെ സുരക്ഷ ഉറപ്പു വരുത്തേണ്ടതും മാസ്‌ക് ധരിക്കേണ്ടതുമാണെന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
സാധാരണഗതിയില്‍ 7 മുതല്‍ 10 ദിവസം കൊണ്ട് പൂര്‍ണമായും മാറുന്ന അസുഖം ആണ് മുണ്ടിനീര്. പക്ഷെ മുണ്ടിനീര് ഉള്ളവരില്‍ പെട്ടെന്നുള്ള ശക്തിയായ തലവേദന, ഛര്‍ദ്ദി, വയറുവേദന, മണി വീക്കം, വേദന (ആണ്‍കുട്ടികളില്‍) ഇത്രയും ലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും ചികിത്സ തേടേണ്ടതും ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ടതുമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
changaroth mumps is rampant; Health Department with cautionary advice