പേരാമ്പ്ര: വളരെയധികം കഴിവുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്, ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇല്ലായ്മ മൂലം ജോലി മേഖലകളില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നു.
ആധുനിക വിദ്യാഭ്യാസ ലോകത്ത്, ഇംഗ്ലീഷ് പരിജ്ഞാനം അനിവാര്യമായ സാഹചര്യത്തിലാണ് നളന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍, എരവട്ടൂര്‍ പാറപ്പുറത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഇംഗ്ലീഷ് ഭാഷാ പഠനത്തിന് ഊന്നല്‍ നല്‍കി, പുതിയ തലമുറയെ മികച്ചൊരു ഭാവിയിലേക്ക് നയിക്കുന്നതിനായാണ് ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അര്‍ജുന്‍ കറ്റയാട്ട് യോഗത്തിന് അധ്യക്ഷനായിരുന്നു. കെ. ദാമോദരന്‍ മാസ്റ്റര്‍ പദ്ധതിയുടെ വിശദീകരണം അവതരിപ്പിച്ചു.
ഉദ്ഘാടന ചടങ്ങില്‍ പി. ബാലന്‍ അടിയോടി, കെ.കെ രാജന്‍, പി.കെ അബ്ദുല്‍ നാസര്‍ മാസ്റ്റര്‍, തറമല്‍ രാജേഷ്, കൃഷ്ണപ്രിയ, ഇ. ബിജു, തറുവയ് ഹാജി, സിന്ധു പേരാമ്പ്ര, വി.കെ മൊയ്തി ഹാജി, കെ.കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, കാപ്പിയില്‍ കരുണന്‍ മാസ്റ്റ, കെ സായൂജ് , ഇ.എം ബാബു തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. കെ സുരേന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും, കൃഷ്ണപ്രിയ അഭിലാഷ് നന്ദിയും പറഞ്ഞു.
Nalanda Institute of English opened in Eravattoor