പാലേരി : സിപിഐ (എം) പാലേരി ലോക്കല്‍ സമ്മേളനം വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരുക്കിയ സി. മൊയ്തു നഗര്‍ നടന്നു. മുതിര്‍ന്ന അംഗം. യു.എം മൊയ്തു പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം കെ.കെ ലതിക ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.വി. രജീഷ് പ്രവര്‍ത്ത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സുവര്‍ണ്ണ ആപ്പറ്റ രക്തസാക്ഷി പ്രമേയവും, എന്‍.കെ. ദീപേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാക്കമ്മറ്റി അംഗങ്ങളായ കെ.കുഞ്ഞമ്മത് , ഏ.കെ. ബാലന്‍, ഏരിയ കമ്മറ്റി അംഗങ്ങളായ കെ.വി. കുഞ്ഞിക്കണ്ണന്‍, എന്‍ പി ബാബു, ടി.പി. കുഞ്ഞനന്തന്‍ , എം വിശ്വന്‍, ഉണ്ണി വേങ്ങേരി , പി.എസ് പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.
പാലേരിയില്‍ വി. വി. ദക്ഷിണാമൂര്‍ത്തിയുടെ ഓര്‍മ്മയ്ക്ക് ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിക്കണമെന്ന് ഈ സമ്മേളനം . സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൊയിലാണ്ടി താലൂക്കില്‍ പൊതുമേഖലയില്‍ ടി. ടി. ഐയേ ഇല്ല. ഒരേയൊരു സ്വാശ്രയ ഇന്‍സ്റ്റിറ്റ്യൂട്ടേയുളളൂ. മേപ്പയ്യൂര്‍ കുലുപ്പയിലാണത്. അവിടെത്തന്നെ സീറ്റുകള്‍ പരിമിതമാണ്. താലൂക്കിന്റെ പല ഭാഗങ്ങളില്‍നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങോട്ട് എത്തിപ്പെടാനും പ്രയാസമുണ്ട്. തെക്കന്‍ ജില്ലകളുമായി താരതമ്യപ്പെടുത്തിയാല്‍ വിദ്യാഭ്യാസരംഗത്തെ പ്രാദേശിക അസന്തുലിതാവസ്ഥ മലബാറില്‍ വളരെ പ്രകടമാണ്.
സംസ്ഥാനത്തെ ടി. ടി. ഐകളുടെ ലിസ്റ്റില്‍നിന്ന് ഒറ്റ നോട്ടത്തില്‍ ഇത് മനസ്സിലാക്കാം. ഈ വസ്തുതകൂടി പരിഗണിച്ച് സര്‍ക്കാര്‍ നേരിട്ടോ എയ്ഡഡ് സ്ഥാപനത്തിനു കീഴിലോ ടി. ടി. ഐ. ആരംഭിക്കാന്‍ തീരുമാനമുണ്ടാവണമെന്ന് പ്രമേയത്തില്‍ പറയുന്നു. ലോക്കല്‍ സെക്രട്ടറിയായി സി.വി. രജീഷിനെ വീണ്ടും സമ്മേളനം തെരഞ്ഞെടുത്തു.
CPI(M) Paleri local conference has started