പേരാമ്പ്ര: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 E യുടേയും ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെയും ഡിഗ്‌നിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് എന്‍ എസ് എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സ്തനാര്‍ബുദ ബോധവല്‍കരണ മാസാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പിങ്കാത്തോണ്‍ എന്ന പേരില്‍ പേരാമ്പ്രയില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചത്.
പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് നിന്നാരംഭിച്ച റാലി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഫ്‌ലാഗ് ഓഫ് ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എ.കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു.
വി. കണാരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.പി.കെ അഹമ്മദ് കുട്ടി, സദാനന്ദന്‍ കോറോത്ത്, ടി.എന്‍. മുഹമ്മദ് മുഹീസ് , സിന്ധു പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. റാലിക്ക് ശേഷം ഡിഗ്‌നിറ്റി കോളെജില്‍ നടന്ന സ്തനാര്‍ബുദ നിയര്‍ണ്ണയ പരിശോധനക്കും ബോധവത്കരണത്തിനും ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഓങ്കോളജി, ന്യൂറോളജി വിഭാഗങ്ങളിലെ വിദഗ്ധരായ സോനരാജ്, എം. അഖില എന്നിവര്‍ നേതൃത്വം നല്‍കി.തികച്ചും സൗജന്യമായാണ് പരിശോധന ക്യാമ്പ്സംഘടിപ്പിച്ചത്.
Breast cancer screening camp and awareness rally organized