പാലേരി : സിപിഐ (എം) പാലേരി ലോക്കൽ സെക്രട്ടറിയായി സി.വി. രജീഷിനെ വീണ്ടും തെരഞ്ഞെടുത്തു. സമ്മേളനം ഏകകണ്ഠമായി രജീഷിൻ്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. ഇന്നലെയും ഇന്നുമായി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ സി. മൊയ്തു നഗറിലാണ് സമ്മേളനം നടന്നത്. 17 അംഗ കമ്മിറ്റിയും രൂപീകരിച്ചു.
വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തെ പേരാമ്പ്ര ഏരിയയിൽ സർഗാത്മകമായി നയിച്ച അനുഭവസമ്പത്തോടെയാണ് സിപിഐ (എം) ൻ്റെ നേതൃ നിരയിലേക്ക് രജീഷ് ഉയർന്ന് വരുന്നത്. പേരാമ്പ്ര സികെജി ഗവ കോളേജിൽ എസ് എഫ് ഐ പ്രവർത്തകനായി തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനമാണ് ഇന്ന് ലോക്കൽ സെക്രട്ടറിയുടെ രണ്ടാമൂഴത്തിൽ എത്തി നിൽക്കുന്നത്.
എസ്എഫ്ഐ പേരാമ്പ്ര ഏരിയ സെക്രട്ടറി, ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം തുടങ്ങി വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങളുടെ നേതൃതലത്തിൽ പ്രവർത്തിച്ചു. സംഘടനാ പ്രവർത്തനങ്ങൾ നടത്തുമ്പോൾ സഹപ്രവർത്തകരെ ചുമതലകൾ ഏൽപ്പിച്ച് നൽകി കൂട്ടായ നേതൃത്വം സൃഷ്ടിച്ച് സംഘടനയെ സർഗാത്മകമാക്കിയ നേതാവ്.
സാമൂഹ്യ വിഷയങ്ങളിൽ സജീവ സാന്നിധ്യമായി നിറഞ്ഞു നിൽക്കുന്ന, പരിചയപ്പെടുന്നവരുടെ ഹൃദയത്തിൽ ഇടം നേടാൻ കഴിവുള്ള സൗമ്യനായ അധ്യാപകൻ. സമാന്തര വിദ്യാഭ്യാസ രംഗത്ത് ദീർഘകാലത്തെ പ്രവർത്തനത്തിലൂടെ നൂറുകണക്കിന് വിദ്യാർത്ഥികളുടെ ഗുരു. ഇതെല്ലാം രജീഷിനെ പാർട്ടിയുടെ ചുമതല ഏൽപ്പിക്കാൻ ചില കാരണങ്ങൾ മാത്രം.
ചങ്ങരോത്ത് പാലേരി ലോക്കൽ കമ്മിറ്റികൾ വിഭജിച്ച് മൂന്നു കമ്മിറ്റികളാക്കിയത് മുതൽ പാലേരി ലോക്കൽ കമ്മിറ്റി ഈ കൈകളിൽ ഭദ്രം. ഏൽപ്പിക്കപ്പട്ട ഉത്തരവാദിത്വങ്ങൾ കാര്യക്ഷമതയോടെ നടപ്പിലാക്കുന്ന സി.വി രജീഷ് വിപ്ലവ പ്രസ്ഥാനത്തെ കൂടുതൽ ജനകീയമാക്കാനും വലിയ ചുമതലകൾ ഏറ്റെടുക്കാനും ഉള്ള പ്രാപ്തി തെളിയിച്ച നേതാവാണ്.
C.V. Rajish is again the secretary of CPI (M) Paleri local committee