പേരാമ്പ്ര: കുന്നുമ്മല്‍ സബ്ജില്ല ശാസ്ത്രമേള പ്രവര്‍ത്തി പരിചയമേളയില്‍ തുടര്‍ച്ചയായ പത്താം വര്‍ഷവും ഓവറോള്‍ കിരീടം നിലനിര്‍ത്തി കടിയങ്ങാട് എല്‍.പി സ്‌കൂള്‍ .
ഒക്ടോബര്‍ 16-17 തീയതികളിലായി കായക്കോടി എ എം യു പി സ്‌കൂളിലും കെ പി ഇ എച്ച് എസ് എസിലും വെച്ച് നടന്ന ശാസ്ത്രമേളയില്‍ മിന്നും പ്രകടനമാണ് കടിയങ്ങാട് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കാഴ്ചവെച്ചത്.10 ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചപ്പോള്‍ എല്ലാത്തിലും എ ഗ്രേഡ് നേടാനായത് നിതാന്ത പരിശ്രമത്തിലൂടെയാണ്.
ലിബ ലത്തീഫ് വെജിറ്റബിള്‍ പ്രിന്റിങ്ങിലും,ഷെന്‍സ മെഹറിന്‍ ബീഡ്‌സ് വര്‍ക്കിലും,ഫാത്തിമ ഷെസ പനയോല ഉല്‍പന്നത്തിലും, റഷ്ദാന്‍ ചോക്ക് നിര്‍മ്മാണത്തിലും, മുഹമ്മദ് ബിഷര്‍ ഷീറ്റ് മെറ്റലിലും എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോള്‍ , ചിരട്ട ഉത്പന്നത്തില്‍ ഷഫാന്‍ റഷീദും, കാര്‍ഡ് സ്‌ട്രോബോര്‍ഡില്‍ മുഹമ്മദ് എന്നും, എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മുള ഉല്‍പ്പന്നത്തില്‍ അമന്‍ ഹാദിയും , വുഡ് വര്‍ക്കില്‍ അദീനും എ ഗ്രേഡോടെ 3ആം സ്ഥാനവും, ചന്ദനത്തിരി നിര്‍മ്മാണത്തില്‍ സാന്മിയ സത്യന്‍ എ ഗ്രേഡ് ഉം കരസ്ഥമാക്കി.ഒപ്പം തന്നെ സോഷ്യല്‍ ഫെയറില്‍ കളക്ഷനില്‍ മത്സരിച്ച ഇഷാനും തെന്‍സയും, സയന്‍സ് ഫെയര്‍ ലഘുപരീക്ഷണത്തില്‍ മത്സരിച്ച അമീനും അസ ഫാത്തിമയും എ ഗ്രേഡും ,ഗണിത ചാര്‍ട്ടില്‍ സിദ്ധാര്‍ഥ് രാജീവ് ബി ഗ്രേഡും കരസ്ഥമാക്കി.പ്രവര്‍ത്തി പരിചയമേള ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പിനുള്ള ട്രോഫി കായക്കോടി സ്‌കൂള്‍ &കുന്നുമ്മല്‍ സബ്ജില്ലാ ശാസ്ത്രമേള ടീമില്‍ നിന്നും കടിയങ്ങാട് സ്‌കൂള്‍ അധ്യാപക - വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഏറ്റു വാങ്ങി.മത്സരിച്ച വിദ്യാര്‍ഥികളെ സ്‌കൂളില്‍ വെച്ച് അനുമോദിക്കുകയും , തുടര്‍ന്ന് കടിയങ്ങാട് ടൗണില്‍ വിദ്യാര്‍ത്ഥികളുടെ ആഹ്ലാദ പ്രകടന ജാഥ നടക്കുകയുംചെയ്തു.
Became overall champions Kadiyangad L.P. School Again