കൊയിലാണ്ടി: തുച്ഛമായ വേതനത്തിന് വര്‍ഷങ്ങള്‍ ജോലിചെയ്തു വിരമിച്ച അങ്കണവാടി ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഇടത് തൊഴിലാളി സംഘടനകള്‍ അഭിപ്രായം പറയണമെന്ന് ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി.
കൊയിലാണ്ടിയില്‍ നടന്ന അങ്കണവാടി പെന്‍ഷനേഴ്‌സ് യൂണിയന്‍ താലൂക്ക് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുയുകയായിരുന്നു. 2023 ല്‍ വിരമിച്ച ജീവനക്കാര്‍ക്ക്‌പെന്‍ഷന്‍, ക്ഷേമനിധി അനുകൂല്യങ്ങള്‍ എല്ലാം തടഞ്ഞുവെച്ചിരിക്കുകയാണ് ജീവനക്കാരില്‍ നിന്നും മാസംതോറും പിടിക്കുന്ന 500, 250 രൂപ പോലും തിരിച്ചു കൊടുക്കുകയോ ചെയ്യുന്നില്ല അന്വേഷണത്തില്‍ ഫണ്ടില്ല എന്ന വിവരമാണ് ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നിന്നും അറിയുന്നത്.2024ല്‍ പിരിഞ്ഞ ജീവനക്കാര്‍ക്കും ഇതേ ഗതികേടാണ്.
40 വര്‍ഷത്തില്‍ കൂടുതല്‍ കാലം അങ്കണവാടികളില്‍ ജോലിചെയ്ത് 62 വയസ്സില്‍ വിരമിക്കുന്ന ഇവര്‍ക്ക് മരുന്നിനു പോലും മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടേണ്ടുന്ന ദുരവസ്ഥയാണ് ഇനിയും ക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനും വൈകിപ്പിച്ചാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ തൊഴിലാളി പ്രക്ഷോഭത്തിന് യൂണിയന്‍ നേതൃത്വം നല്‍കാനും തീരുമാനിച്ചു.
Anganwadi Pensioners' Union Taluk Convention Held