പേരാമ്പ്ര: എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ മൂന്നാമത് ഭാഗവത സപ്താഹയജ്ഞം ഒക്ടോബര്‍ 23 ന് തിരിതെളിയുകയാണെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ക്ഷേത്രത്തിലെ അഗ്രശാല പുനര്‍നിര്‍മ്മാണം, ഗോപുര നിര്‍മ്മാണം, ക്ഷേത്രനടകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ഒക്ടോബര്‍ 23 മുതല്‍ 30 വരെ സപ്താഹയജ്ഞം നടത്തുന്നു.
സപ്താഹത്തോടനുബന്ധിച്ച് 2024 ഒക്ടോബര്‍ 23 ന് കലവറ നിറക്കല്‍ ഘോഷയാത്ര കിഴിഞ്ഞാണ്യം നരസിംഹക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് എളമാരന്‍ കുളങ്ങര ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് സപ്താഹവേദിയില്‍ ഔപചാരിക ഉദ്ഘാടനം നടക്കും.
ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി. ബിജു, അസി. കമ്മീഷണര്‍ പി. ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംബന്ധിക്കും. ക്ഷേത്ര തന്ത്രി ഏളപ്പില ഇല്ലത്ത് ഡോ: ശ്രീകുമാര്‍ നമ്പൂതിരിപ്പാട് ദീപപ്രോജ്വലനം നടത്തുന്നതോടെ സപ്താഹ യജ്ഞത്തിന് തുടക്കമാവും.
പ്രമുഖ യജ്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിപ്പാടാണ് ഭാഗവത സപ്താഹത്തിന് നേതൃത്വം നല്‍കുന്നത്. ആറാം ദിവസമായ 28 ന് വൈകീട്ട് 4 മണിക്ക് മഠത്തില്‍ ക്ഷേത്രത്തില്‍ നിന്നും രുക്മിണി സ്വയംവര ഘോഷയാത്ര. 30 ന് ഭാഗവത സപ്താഹയജ്ഞത്തിന് സമാപനമാവും.
വാര്‍ത്ത സമ്മേളനത്തില്‍ ശശികുമാര്‍ പേരാമ്പ്ര, പ്രമോദ് കുമാര്‍ എം. ശ്രീഹരി, നാഗത്ത് ചന്ദ്രശേഖരന്‍, പി.സി. സുരേന്ദ്രനാഥ്, ഉദയ ബാലകൃഷ്ണന്‍ നായര്‍, എന്‍.കെ. ലാല്‍ എന്നിവര്‍ സംബന്ധിച്ചു.
Bhagavata Saptahayajnam at Perambra Elamaran Kulangara Bhagavathy Temple