പേരാമ്പ്ര: ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് , ഇന്‍ഡസ്ട്രിയല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പതിനായിരകണക്കിന് തൊഴിലാളികള്‍ക്ക് നിലവില്‍ നാമമാത്രമായ ക്ഷേമപദ്ധതിയാണ് നിലവിലുള്ളത്. ഈ ക്ഷേമപദ്ധതി കാലോചിതമായി പരിഷകരിച്ച് നടപ്പിലാക്കണമെന്നും , തൊഴിലാളികള്‍ക്ക് മിനിമം വേതനം നടപ്പിലാക്കണമെന്നും പേരാമ്പ്രയില്‍ ചേര്‍ന്ന ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
CITU ജില്ലാ കമ്മറ്റി അംഗം കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. CITU ജില്ലാ സെക്രട്ടറി പരണ്ടി മനോജ് , എ. സതീശന്‍ , ഇ . പ്രദീപ് കുമാര്‍ , ദിനേശന്‍ ബാലുശ്ശേരി എന്നിവര്‍ സംസാരിച്ചു . പി. പി കുഞ്ഞന്‍ അധ്യക്ഷനായി , സി.ജെ രാജു സ്വാഗതവും കെ. അഭിലാഷ് നന്ദിയും പറഞ്ഞു.
Effective implementation of welfare scheme for workers in workshop and industrial sector