ചക്കിട്ടപ്പാറ: ജൈത്ര ഫൗണ്ടേഷന്‍ തൃശ്ശൂരും , സ്റ്റാര്‍സ് കോഴിക്കോടും സംയുക്തമായി 43 കുട്ടികള്‍ക്കായി സൈക്കില്‍ വിതരണം നടത്തി. 50% സബ്ബ് സീഡിയിലാണ് സൈക്കില്‍ വിതരണം നടത്തിയത്. സ്‌ക്കുള്‍ കുട്ടികള്‍ക്ക് അവരുടെ യാത്രക്ലേശം കുറയ്ക്കുന്നതിനും, കൂടാതെ ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കൂടിയാണ് ഈയൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്.
സ്റ്റാര്‍സിന്റെ വിവിധ സ്വയം സഹായ സംഘങ്ങള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സൈക്കിള്‍ വിതരണ പദ്ധതിയുടെ ഉല്‍ഘാടന പരിപാടിക്ക് അദ്ധ്യക്ഷസ്ഥാനം വഹിച്ചത് സിഎംഐ സഭയുടെ സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലറും, ദേവഗിരി കോളേജിന്റെ അഡ്മിനിസ്റ്റേറ്റര്‍ ഫാദര്‍. ബോണി അഗസ്റ്റ്യന്‍ ആയിരുന്നു. അയോണസോജന്‍ , അലക്‌സ് ജിജോ എന്നീ കുട്ടികള്‍ക്ക് സൈക്കില്‍ വിതരണം നടത്തി. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സൈക്കില്‍ വിതരണോല്‍ഘാടനം നടത്തി.
ചടങ്ങില്‍ ആശ്വംസാ അര്‍പ്പിച്ച് സംസാരിച്ചത്. സ്റ്റാര്‍സ് പ്രോജക്ട് മാനേജര്‍ റോബിന്‍ മാത്യു, കോഓര്‍ഡിനേറ്റര്‍ പ്രദീഷ് എന്‍.പി എന്നിവരായിരുന്നു. ചടങ്ങിന് സ്വാഗതം പറഞ്ഞത് - സ്റ്റാര്‍സ് എക്‌സിക്കുട്ടീവ് ഡയറക്ടര്‍ ഫാദര്‍ ജോസ് പ്രകാശ് CMI യും, നന്ദി പറഞ്ഞത് സ്റ്റാര്‍സ് ഹണിജാക്ക് കൃഷിക്കുട്ടം സെക്രട്ടറി കെ.ഡി. തോമസ് കുബ്ലിനിക്കലുംആയിരുന്നു.
Distributed on bicycles for children