ബാലുശ്ശേരി: വന്യജീവികളുടെ അക്രമണം അതിരൂക്ഷമാവുകയും പ്രതികൂല കാലാവസ്ഥയും ഉല്‍പ്പന്നങ്ങളുടെ നിലവാരത്തകര്‍ച്ചയും കാരണം ചെറുകിടകര്‍ഷകര്‍ ഈ മേഖലയില്‍ നിന്നും പിന്‍മാറാന്‍ നിര്‍ബ്ബന്ധിതമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ സംമ്പൂര്‍ണ്ണ സുരക്ഷ സര്‍ക്കാര്‍ ഉറപ്പു വരുത്തണമന്ന് ആര്‍ജെഡി സംസ്ഥാന വൈ:പ്രസിഡന്റ് ഇ.പി ദാമോദരന്‍ പറഞ്ഞു. കിസാന്‍ ജനത കോഴിക്കോട് ജില്ലാ കണ്‍വന്‍ഷന്‍ ബാലുശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
എന്‍.കെ രാമന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. കിസാന്‍ ജനത സംസ്ഥാന ജനറല്‍ സിക്രട്ടറി വല്‍സന്‍ എടക്കോടന്‍, ജോണ്‍സണ്‍ കുളത്തിങ്കന്‍, എന്‍.നാരായണന്‍ കിടാവ്, ദിനേശന്‍ പനങ്ങാട്, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, സി.ഡി.പ്രകാശന്‍,സുജ ബാലുശ്ശേരി, സി.വേണുദാസ് ,അഷറഫ് വെളോട്, സന്തോഷ് കുറുമ്പൊയില്‍, എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന സംഘടനാ ചര്‍ച്ച കിസാന്‍ ജനത സംസ്ഥാന കമ്മിറ്റി അംഗം കെ.ജി രാമനാരായണന്‍ ഉദ്ഘാടനം ചെയ്തു. അനീസ് ബാലുശ്ശേരി, കല്ലോട് ഗോപാലന്‍, വി.പി.പവിത്രന്‍,വിജയന്‍ അത്തി ക്കോട്, ടി.കെ.കരുണാകരന്‍, തുടങ്ങിയവര്‍പങ്കെടുത്തു.
The government should ensure the safety of farmers.