പേരാമ്പ്ര : ഭാരതീയ ദളിത് കോണ്‍ഗ്രസ് പേരാമ്പ്ര മണ്ഡലം കണ്‍വെന്‍ഷനും കുടുംബ സംഗമവും സംഘടിപ്പിച്ചു. പേരാമ്പ്ര എന്‍ഐഎം സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി ലാസ്യ വനിത ്‌കോല്‍ക്കളി സംഘത്തിന്റെ കോല്‍ക്കളിയോടെയാണ് ആരംഭിച്ചത്.
കോഴിക്കോട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ദളിത് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും ദളിത് സമൂഹത്തിനുള്ള പല ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നിഷേധിക്കുമ്പോള്‍ വാച്ച് കെട്ടിയതിന് കൈവെട്ടുന്നത് പോലുള്ള കാര്യങ്ങളാണ് മോദി ഭരണത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണ ഘടന രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള അവകാശങ്ങള്‍ ലഭ്യമാക്കാന്‍ രാജ്യം പ്രതിഞ്ജാബദ്ധമാണെന്നും എന്നാല്‍ അതിന്റെ നഗ്‌നമായ ലംഘനമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ ദളിത് വിഭാഗങ്ങള്‍ രംഗത്ത് ഇറങ്ങണമെന്നും പ്രവീണ്‍ കുമാര്‍ ആഹ്വാനം ചെയ്തു. കോണ്‍ഗ്രസുകാരനല്ലായിട്ടും ഇന്ത്യന്‍ ഭരണ ഘടനയുടെ ശില്പിയായി ഡോ. അംബേദ്ക്കരെ ഗാന്ധിജിയും നെഹ്രുവും കണ്ടെത്തിയത് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന് പുറമേ രാജ്യത്തെ പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനം കൂടി ലക്ഷ്യമാക്കിയാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
ദളിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശി ശിശിരം അധ്യക്ഷത വഹിച്ചു. മികച്ച പൊതുപ്രവര്‍ത്തകനുള്ള പി. സുധാകരന്‍ നമ്പീശന്‍ സ്മാരക പുരസ്‌ക്കാരത്തിന് അര്‍ഹനായ ഡിസിസി സെക്രട്ടറി മുനീര്‍ എരവത്ത്, ഷോപ്സ് ആന്റ് എക്സ്റ്റാബ്ലിഷ്മെന്റ് സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി മനോജ് എടാണി എന്നിവരെയും മുതിര്‍ന്ന ദളിത് കോണ്‍ഗ്രസ് അംഗങ്ങളെയും വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെയും ചടങ്ങില്‍ ആദരിച്ചു. ദളിത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ശിതള്‍ മുഖ്യപ്രഭാഷണം നടത്തി.
കെ.പി. ലീബ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, ഡിസിസി സെക്രട്ടറിമാരായ രാജന്‍ മരുതേരി, പി.കെ. രാഗേഷ്, കെ.കെ. വിനോദന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍, എം. സൈറാബാനു, പി.എസ്. സുനില്‍ കുമാര്‍, കെ.സി. രവീന്ദ്രന്‍, ദളിത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി എം. അശോകന്‍, ശ്രീധരന്‍ നറക്കമ്മല്‍, പി.എം. പ്രകാശന്‍, വി. ആലീസ് മാത്യു, രേഷ്മ പൊയിലില്‍, കെ. ജാനു എന്നിവര്‍സംസാരിച്ചു.
Bharatiya Dalit Congress Mandalam Convention and Family Gathering Held