പേരാമ്പ്ര: എടവരാട് ഹെല്‍ത്ത് സബ്‌സെന്റര്‍ നിര്‍മ്മിക്കാനുള്ള സ്ഥലത്തിന്റെ സമ്മതപത്രം പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.
കഴിഞ്ഞ 35 വര്‍ഷത്തോളമായി എടവരാട് ചേനായിക്കടുത്ത് പ്രവര്‍ത്തിച്ചു വന്നിരുന്നതും കാലപ്പഴക്കത്താല്‍ കെട്ടിടം ജീര്‍ണ്ണാവസ്ഥയിലായതിനാല്‍ കഴിഞ്ഞ 5 വര്‍ഷമായി ചേനായി അങ്ങാടിയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ എടവരാട് ഹെല്‍ത്ത് സബ്‌സെന്റര്‍ നിലവിലെ സ്ഥലത്ത് നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിക്കൊണ്ടിരിക്കെ ഇവിടെ കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം വിട്ടു നല്‍കി ഉടമ സമ്മത പത്രം പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.
മെയിന്‍ റോഡിനോട് ചേര്‍ന്ന് ചേനായിലുള്ള സ്ഥലം തളിര്‍ കുഞ്ഞബ്ദുല്ല ഹാജിയാണ് സൗജന്യമായി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന സമ്മത പത്രം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയത്. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളോടൊപ്പം എത്തിയാണ് സമ്മത പത്രം നല്‍കിയത്. സബ്‌സെന്റര്‍ നിര്‍മ്മാണത്തിന് 2022, ല്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ 55 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി.കെ. കുഞ്ഞമ്മത് ഫൈസി, വൈ.ചെയര്‍മാന്‍മാരായ സി. രാധാകൃഷ്ണന്‍, പി.ടി. വിജയന്‍, ട്രഷറര്‍ കെ.സി. ജയകൃഷ്ണന്‍, ജോ. കണ്‍വീനര്‍ ടി.കെ. ബാലകുറുപ്പ്, എം. പത്മേഷ്, കെ.സി. നാസര്‍, സി. ബാബു, കെ.കെ.സി. മൂസ്സ, എം.എന്‍. അഹമദ്, എടവത്ത് രാജു, കെ.കെ. അമ്മത് തളിര്‍, ടി.കെ. ഫൈസല്‍, പി. ശരത്, പി.പി.അബ്ദുറഹ്‌മാന്‍, പി.ടി.വേണു തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Consent letter for construction of Edavarad Health sub-centre was handed over