പേരാമ്പ്ര : മേപ്പയ്യൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് വേണ്ടി തൊഴിലിടസുരക്ഷയെ കുറിച്ചും അഗ്‌നിബാധാ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും ബോധവല്‍ക്കരണക്ലാസ് നടത്തി.
പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ്സെടുത്തു.
വിവിധതരം ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് വിശദമാക്കുകയും പ്രായോഗിക പരിശീലനം നല്‍കുകയും ചെയ്തു. എല്‍ പി ജി സിലിണ്ടര്‍ അപകട സാധ്യതകളും മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗ്ഗങ്ങളും വിശദീകരിച്ചു. ജീവനക്കാരുടെ സംശയങ്ങള്‍ക്ക് ഫയര്‍ ഓഫീസര്‍ മറുപടി നല്‍കി.
മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എ എ നിജിലയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ സീനിയര്‍ ക്ലര്‍ക്ക് ശ്രീഷ്മതി സ്വാഗതം പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ പങ്കജാക്ഷന്‍ നന്ദി പ്രകാശിപ്പിച്ചു.
Bharatiya Dalit Congress Mandalam Convention and Family Gathering Held