പേരാമ്പ്ര : ചേനായിയില്‍ സ്ഥിതി ചെയ്യുന്ന ഹെല്‍ത്ത് സബ് സെന്റര്‍ പുനര്‍ നിര്‍മ്മാണവുമായി ബന്ധപെട്ട കാര്യത്തില്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഭരണസമിതി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് ആവശ്യപെട്ടു.
1982 ല്‍ സ്ഥാപിതമായ ഹെല്‍ത്ത് സെന്ററിന് സ്ത്രീകളുടെയും, കുട്ടികളുടെയും, പ്രായമായവരുടെയും ആരോഗ്യ പരിപാലനം മുന്‍ നിര്‍ത്തി കഴിഞ്ഞ 2022 ല്‍ അന്‍പത്തിയഞ്ച് ലക്ഷം രൂപ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ചിട്ടും അത് ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഭരണസമിതി തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള സ്ഥലം പ്രവര്‍ത്തനയോഗ്യമല്ലാത്തതിനാല്‍ പേരാമ്പ്ര പഞ്ചായത്തിലെ മറ്റൊരു പ്രദേശത്ത് ഈ സ്ഥാപനം അനുവദിക്കുന്നതിനായി ഭരണസമിതി സ്ഥലം ഏറ്റെടുക്കുകയും എന്നാല്‍ ചേനായിയില്‍ തന്നെ സ്ഥാപനം നിലനിര്‍ത്താന്‍ പ്രദേശവാസികള്‍ സ്ഥലം കണ്ടെത്തി ഗ്രാമപഞ്ചായത്തിനെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനം അവിടെ തന്നെതുടരും എന്ന് വാക്ക് കൊടുത്തു കൊണ്ട് രണ്ട് പ്രദേശവാസികളെ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാക്കുന്ന രീതിയിലാണ് ഗ്രാമ പഞ്ചായത്ത് പെരുമാറുന്നതെന്നും ഈ വിഷയത്തില്‍ അടിയന്തിരമായി തിരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാന്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തയ്യാറാവണമെന്നും രാഗേഷ് പറഞ്ഞു.
Health Sub Center, Perambra Gram Panchayat should clarify its position; The BJP