പേരാമ്പ്ര : എല്‍ഐസി ഏജന്റ്മാരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി എല്‍ഐസിയുടെ ബോംബെയിലെ സെന്‍ട്രല്‍ ഓഫീസില്‍ ഇന്ന് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുന്ന നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് എല്‍ഐസിയുടെ പേരാമ്പ്ര ബ്രാഞ്ചില്‍ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തി.
സെന്‍ട്രല്‍ വൈസ് പ്രസിഡണ്ട് സി.എം രാമദാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി സുധാ അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ വൈസ് പ്രസിഡണ്ട് സി മാലതി, ജില്ലാ വൈസ് പ്രസിഡണ്ട് വി ശങ്കരന്‍, കെ.കെ രാമചന്ദ്രന്‍, കെ.കെ ശ്രീലേഷ്, കെ രാജീവന്‍, ഇ മീനാക്ഷി എന്നിവര്‍ സംസാരിച്ചു.
എല്‍ഐസി ഏജന്റ് മാര്‍ക്ക് നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും കോടിക്കണക്കിന് രൂപ വര്‍ഷം തോറും കേന്ദ്ര ഗവണ്‍മെന്റിന് ലാഭവിഹിതം ഇല്ലാതാക്കാനും വേണ്ടി കൊടുക്കുന്ന എല്‍ഐസിയെ പുതിയ പരിഷ്‌കാരങ്ങള്‍ നടത്തിക്കൊണ്ട് യാതൊരു മാനദണ്ഡവും നോക്കാതെ വെട്ടിക്കുറച്ചിരിക്കുകയാണ്.
എല്‍ഐസി മാനേജ്‌മെന്റ് ഇതിനെതിരെയാണ് ഓള്‍ ഇന്ത്യ എല്‍ഐസി ഏജന്റ് ദേശീയതലത്തില്‍ അതിശക്തമായിസമരവുമായി മുന്നോട്ട് പോകുന്നത്. സെക്രട്ടറി മനോജ് കളത്തില്‍ സ്വാഗതവും ട്രഷറര്‍ എസ് അഞ്ജന നന്ദിയും പറഞ്ഞു.
Employment issue of LIC agents; Greeted the leaders and conducted domestication at Perambra branch