---
title: " ഡോ: കെ.ജി അടിയോടി ചരമ വാര്‍ഷിക ദിനമാചരിച്ചു"
english_title: " Dr. K.G. Adiyody's Death Anniversary Observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244551/dr-kg-adiyodys-death-anniversary-observed"
published_at: "2024-10-23T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67188231dd7e7_whitte.png"
keywords: []
---

#  ഡോ: കെ.ജി അടിയോടി ചരമ വാര്‍ഷിക ദിനമാചരിച്ചു

> **Lead Summary:** **കോഴിക്കോട്: **പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ഡോ: കെ.ജി 'അടിയോടിയുടെ 37 ാമത് അനുസ്മരണ ദിനം സമുചിതമായി ആചരിച്ചു കാലത്ത് കൂത്താളിയിലെ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ കോണ്‍ഗ്രസ്സ് നേതാക്കളും കുടുംബാംഗങ്ങളും പങ്കെത്തു.

## Article Content

**കോഴിക്കോട്: **പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ഡോ: കെ.ജി 'അടിയോടിയുടെ 37 ാമത് അനുസ്മരണ ദിനം സമുചിതമായി ആചരിച്ചു കാലത്ത് കൂത്താളിയിലെ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ കോണ്‍ഗ്രസ്സ് നേതാക്കളും കുടുംബാംഗങ്ങളും പങ്കെത്തു.

അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. രാഷ്ടീയ പ്രവര്‍ത്തനത്തിലും ഭരണരംഗത്തും കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയയായിരുന്ന ഡോ: കെ.ജി അടിയോടി എന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം ഏ.കെ ആന്റണി അനുസ്മരണ സന്ദേശത്തില്‍ അനുസ്മരിച്ചു.

കേരളത്തില്‍ ഡോ: കെ.ജി. അടിയോടിധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ കുട്ടികളില്‍ സമ്പാദ്യ ശീലം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സഞ്ചയിക പദ്ധതി രാജ്യത്തിന് തന്നെ മാതൃകയായിരുന്നുവെന്ന് മുന്‍ കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്‍ സന്ദേശത്തില്‍ പറഞ്ഞു.യോഗത്തില്‍ ഷിജു പുല്യോട്ട് അധ്യക്ഷത വഹിച്ചു.

സത്യന്‍ കടിയങ്ങാട്, ഇ.അശോകന്‍, രാജന്‍ മരുതേരി, ഇ.വി രാമചന്ദ്രന്‍, എരവത്ത് മുനീര്‍, പി.കെ രാഗേഷ്, ഇ. അശോകന്‍, വി.പി ഭാസ്‌കരന്‍, രാജേഷ് കീഴരിയൂര്‍ , കെ .മധൂ കൃഷ്ണന്‍, കെ.പി രാമചന്ദ്രന്‍, കാവില്‍. പി.മാധവന്‍, ഉമ്മര്‍ തണ്ടോറ, കെ.സി രവീന്ദ്രന്‍, പി.സി രാധാകൃഷ്ണന്‍, എന്‍  ഹരിദാസന്‍, രാജന്‍' കെ. പുതിയെടുത്ത്, മോഹന്‍ദാസ് ഓണിയില്‍, പി.എം പ്രകാശന്‍, ബാബു തത്തക്കാടന്‍, പി.കെ ശ്രീധരന്‍, മഹിമ രാഘവന്‍ നായര്‍, ബാബു പള്ളിക്കൂടം പി.എസ്  സുനില്‍ കുമാര്‍, എന്‍.കെ കഞ്ഞബ്ദുള്ള സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244551/dr-kg-adiyodys-death-anniversary-observed)