പേരാമ്പ്ര: മനുഷ്യ മനസ്സിലെ നന്മയുടെ അംശമാണ് കലയിലും സാഹിത്യത്തിലുമുള്ളതെന്ന് ഡോ. കെ.ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഹൃദയബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും കുട്ടികള്‍ പരിചയപ്പെടുന്നത് നല്ല പുസ്തകങ്ങള്‍വായിക്കുമ്പോള്‍ ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സര്‍ഗോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കായണ്ണ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി അധ്യക്ഷത വഹിച്ചു. അധ്യാപക രചന മത്സര വിജയികള്‍ക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സമ്മാനം വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.കെ. ഷിജു ഉപഹാരം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി സമാപാന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി. ഷീബ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ. നാരായണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ. വി.ബിന്‍ഷ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.സി. ബഷീര്‍, ജയപ്രകാശ്, ബിപിസി നിത പിപിഎച്ച്എം. ഫോറം കണ്‍വീനര്‍ ബിജു മാത്യു, വിദ്യാരംഗം കോഡിനേറ്റര്‍ വി.എം. അഷറഫ് , പ്രിന്‍സിപ്പാള്‍ ടി.ജെ പുഷ്പവല്ലി ഹെഡ്മാസ്റ്റര്‍ എം. ഭാസ്‌കരന്‍ ,ബി.ബി ബിനീഷ്, ജി.കെ. അനീഷ് , ഇ.കെ. സുരേഷ് കെ. ഷാജിമ,എം. രാമചന്ദ്രന്‍, എന്‍. പോയി, ഇ.ടി. സനീഷ് വി.കെ. സൗമ്യ, ജി.എസ് സുജിന, സ്റ്റാഫ് സെക്രട്ടറി വി.കെ. സരിത എന്നിവര്‍ സംസാരിച്ചു ഉപജില്ലയിലെ യു.പി.ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്ന് എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കഥാരചന, കവിത രചന,പുസ്തകാസ്വാദനം , നാടന്‍പാട്ട്, കാവ്യാലാപനം, ചിത്രം അഭിനയം എന്നീ ഏഴ് മേഖലയില്‍ മികച്ച കല സാഹിത്യ പ്രതിഭകള്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി.
ജില്ലാതലത്തിലേക്ക് യോഗ്യത നേടിയ പ്രതിഭകള്‍
കഥ രചന
യുപി വിഭാഗം
1 അല്‍സമരിയ ജോമോന്‍ (നിര്‍മല യു.പി കാറ്റുള്ളമല )
2 ദേവലക്ഷ്മി വി എസ്. (നരയംകുളം Aups)
HS വിഭാഗം
1 അചല്‍ തേജ് കൃഷ്ണന്‍ ( GHSS നടുവണ്ണൂര്‍)
2 നൈനഫാദിയ ( നൊച്ചാട് HSS)
കവിത രചന
UP വിഭാഗം
1 അമൃതവര്‍ഷിണി ( വാല്യക്കോട് Aups)
2 ഹുമൈല്‍ ഹസ്സന്‍ (Gups വാളൂര്‍)
HS വിഭാഗം
1 ജാഹ്നവി സൈറ (GHSS നടുവണ്ണൂര്‍)
2 നിരഞ്ജന എസ്. മനോജ് ( നൊച്ചാട് HSS)
കാവ്യാലാപനം
UP വിഭാഗം
1 ധ്രുപത് A S(Gups തൃക്കുറ്റിശ്ശേരി)
2ആന്‍ഡ്രീസ അജയ് (സെന്റ് തോമസ് Up കൂരാച്ചുണ്ട്)
HS വിഭാഗം
1 ആദിയ R'S ( NN കക്കാട് SGHSS അവിടനല്ലൂര്‍)
2 മായാപ്രകാശ് ( GHSS കായണ്ണ)
ചിത്രരചന
UP വിഭാഗം
1 അലന്‍ മൂണ്‍ ( കോട്ടൂര്‍ AUps)
2 സൂര്യദേവ് ( വെള്ളിയൂര്‍ AUps)
HS വിഭാഗം
1 ദേവഷിജു (പേരാമ്പ്ര HSS)
2 കല്‍ഹാര ഹരി പ്രമോദ് ( പേരാമ്പ്ര HSS
പുസ്തകാസ്വാദനം
UP വിഭാഗം
1 ആദിവ് ലാലു ( കല്‍പത്തൂര്‍ Aups)
2 ശ്രദ്ധ ജഹനാര ( GHSS നടുവണ്ണൂര്‍)
HS വിഭാഗം
1 നീത സിതാര ( നൊച്ചാട് Hss )
2 മാധുരി ( പേരാമ്പ്ര Hss )
അഭിനയം
UP വിഭാഗം
1 നിയ ലക്ഷ്മി (GUPS കരുവണ്ണൂര്‍)
2 ഐഷ റോസ് കല്യാണി (Gups പേരാമ്പ്ര )
HS വിഭാഗം
1 തേജ ലക്ഷ്മി (പേരാമ്പ്ര HSS )
2 അല്‍ഹ ടെസ്സ ബിനു (സെന്റ് തോമസ് HS കൂരാച്ചുണ്ട് )
നാടന്‍പാട്ട്
UP വിഭാഗം
1 ശ്രീലക്ഷ്മി G'S (GUPS കായണ്ണ)
2 ദേവ നാഥ് (Aups പേരാമ്പ്ര )
HS വിഭാഗം
1 ജയദേവ് ( GHSS നടുവണ്ണൂര്‍)
2 ഐശ്വര്യ സനീഷ് (പേരാമ്പ്രHSS)
Perambra sub-district sargotsavam held