ആവള: പേരാമ്പ്ര ആസ്ഥാനമായി സാമൂഹ്യ ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹസ്ത ചാരിറ്റബ്ള്‍ ട്രസ്റ്റ് നിര്‍മ്മിച്ച് നല്‍കുന്ന നാലാമത്തെ സ്‌നേഹവീടിന്റെ പ്രവര്‍ത്തി ആരംഭിച്ചു. ആവള എടപ്പോത്തില്‍ മീത്തല്‍ ബാവക്കും കുടുംബത്തിനുമാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ആവള പ്രാദേശിക കൂട്ടായ്മയുമായി സഹകരിച്ചാണ് വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തി നടത്തുന്നത്.
ഹസ്ത സ്‌നേഹവീടിന്റെ പ്രവര്‍ത്തി ഉദ്ഘാടനം മുന്‍ കേന്ദ്രമന്ദ്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. ഹസ്ത ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ മൂനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു. ഹസ്ത സെക്രട്ടറി ഒ.എം രാജന്‍ പദ്ധതി വിശദീകരണം നടത്തി.
ഇ. അശോകന്‍, കെ.പി രാമചന്ദ്രന്‍, എന്‍.ടി ഷിജിത്ത്, എം.കെ സുരേന്ദ്രന്‍, മൊയ്തു കുനീമ്മല്‍, ആദില നിബ്രാസ്, വി.ബി രാജേഷ്, ടി.പി നാരായണന്‍, ജെസ്മിന മജീദ്, നളിനി നല്ലൂര്‍, രവീന്ദ്രന്‍ കിഴക്കയില്‍, എ.കെ ഉമ്മര്‍, വിജയന്‍ ആവള, ആര്‍.പി ഷോഭിഷ്, എ. ബാലക്യഷ്ണന്‍, പി.പി ഗോപാലന്‍, സി.കെ കണ്ണന്‍, കെ.പി നജീബ്, നിഷ സുനില്‍, കെ.പി അരവിന്ദാക്ഷന്‍, എം. കുഞ്ഞികൃഷ്ണന്‍, സുജാത, സുജീഷ് നല്ലൂര്‍, അമ്മത് കരിങ്ങാടുമ്മല്‍ എന്നിവര്‍ സംസാരിച്ചു.
നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ബാബു ചാത്തോത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് കണ്‍വീനര്‍ സുനി ശ്രീനിലയം നന്ദിയും പറഞ്ഞു.
Hasta perambra started the work of the fourth snehaveedu