ചെറുവണ്ണൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം വഴി നടപ്പിലാക്കുന്ന നൈപുണി വികസന കേന്ദ്രം ആവള കുട്ടോത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട സ്‌കൂള്‍ തല കമ്മിറ്റി രൂപീകരണ യോഗം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.പി ബാബു അധ്യക്ഷനായി. ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ വി.പി നിത പദ്ധതി വിശദീകരിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത്, കെ.എം ബിജിഷ, വി.പി പ്രവിത, എം.എം രഘുനാഥ്, എം കുഞ്ഞമ്മദ്, എന്‍. സജീവന്‍, സന്തോഷ് സാദരം, മൊയ്തു മലയില്‍, ടി.കെ ഷിജി, ഹരിദാസന്‍, വി.പി ഉണ്ണികൃഷ്ണന്‍, കെ. അഹമ്മദ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ. ലിജി സ്വാഗതവും ടി.എം. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
എംഎല്‍എ ടി.പി രാമകൃഷ്ണന്‍ രക്ഷാധികാരിയായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ചെയര്‍മാനായും സ്‌കൂള്‍തല സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ കമ്മിറ്റി രൂപീകരിച്ചു. 23 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കും തൊഴില്‍ സാധ്യതകള്‍ക്കും അനുഗുണമായ നൈപുണി പരിശീലനം നല്‍കുകയാണ് ലക്ഷ്യം. സോളാര്‍ എല്‍ഇഡി ടെക്‌നീഷ്യന്‍, ബേക്കിംഗ് ഓപ്പറേറ്റീവ് അസിസ്റ്റന്റ് (ഫുഡ് പ്രോസസിംഗ്) എന്നീ കോഴ്‌സുകള്‍ സൗജന്യമായിട്ടാണ് പരിശീലിപ്പിക്കുന്നത്.
Development Centre To Be Started At Avala Kuttoth Higher Secondary School