---
title: "എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ മൂന്നാമത് ഭാഗവതി സപ്താഹയജ്ഞത്തിന് തിരിതെളിഞ്ഞു"
english_title: "3rd Bhagavathy Saptaha Yajna at Elamaran Kulangara Bhagavathy Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244714/3rd-bhagavathy-saptaha-yajna-at-elamaran-kulangara-bhagavathy-temple"
published_at: "2024-10-23T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671917ded927e_temple.png"
keywords: []
---

# എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ മൂന്നാമത് ഭാഗവതി സപ്താഹയജ്ഞത്തിന് തിരിതെളിഞ്ഞു

> **Lead Summary:** **പേരാമ്പ്ര: **എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ മൂന്നാമത് ഭാഗവത സപ്താഹയജ്ഞത്തിന് തിരിതെളിഞ്ഞു. ക്ഷേത്രത്തിലെ അഗ്രശാല പുനര്‍നിര്‍മ്മാണം, ഗോപുര നിര്‍മ്മാണം, ക്ഷേത്രനടകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായാണ് ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി സപ്താഹയജ്ഞം നടത്തുന്നത്.

## Article Content

**പേരാമ്പ്ര: **എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ മൂന്നാമത് ഭാഗവത സപ്താഹയജ്ഞത്തിന് തിരിതെളിഞ്ഞു. ക്ഷേത്രത്തിലെ അഗ്രശാല പുനര്‍നിര്‍മ്മാണം, ഗോപുര നിര്‍മ്മാണം, ക്ഷേത്രനടകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായാണ് ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി സപ്താഹയജ്ഞം നടത്തുന്നത്.

സപ്താഹത്തോടനുബന്ധിച്ച് കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. കിഴിഞ്ഞാണ്യം നരസിംഹക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട കലവറ നിറക്കല്‍ എളമാരന്‍ കുളങ്ങര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് സപ്താഹവേദിയില്‍ ഔപചാരികമായ ഉദ്ഘാടനം നടന്നു.

ക്ഷേത്ര തന്ത്രി ഏളപ്പില ഇല്ലത്ത് ഡോ: ശ്രീകുമാര്‍ നമ്പൂതിരിപ്പാട് ദീപപ്രോജ്വലനം നടത്തിയതോടെ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. തുടര്‍ന്ന് ആചാര്യ വരണം നടത്തി. ചടങ്ങ് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി. ബിജു ഉദ്ഘാടനം ചെയ്തു. പ്രമുഖ യജ്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ്് ഭാഗവത സപ്താഹത്തിന് നേതൃത്വം നല്‍കുന്നത്. ചടങ്ങില്‍ ക്ഷേത്രം ഊരാളന്‍ എ.കെ. കരുണാകരന്‍ നായര്‍, പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് പ്രമോദ് കുമാര്‍ എം. ശ്രീഹരി, ശശികുമാര്‍ പേരാമ്പ്ര, സി.പി. അപ്പുക്കുട്ടി നമ്പ്യാര്‍, മേല്‍ശാന്തി ശ്രീഹരി നമ്പൂതിരി എന്നിവര്‍ സംബന്ധിച്ചു.

സപ്താഹ കമ്മിറ്റി പ്രസിഡന്റ് രാജന്‍ കുട്ടമ്പത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് എക്സിക്യുട്ടീവ് ഓഫീസര്‍ എം.കെ വസന്തകുമാരി നന്ദിയും പറഞ്ഞു. ഭാഗവത സ്പ്താഹ യജ്ഞത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ രുക്മിണി സ്വയംവര ഘോഷയാത്ര 28 ന് വൈകീട്ട് 4 മണിക്ക് മഠത്തില്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. 30 ന് നടക്കുന്ന മംഗളാരതിയോടെ ഭാഗവത സപ്താഹയജ്ഞത്തിന്സമാപനമാവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244714/3rd-bhagavathy-saptaha-yajna-at-elamaran-kulangara-bhagavathy-temple)